For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'രാഹുലിനെയല്ല രാജ്യത്തിനായി ജീവത്യാഗം ചെയ്ത രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചത്'; കെ.സി.വേണുഗോപാൽ

05:58 PM Apr 23, 2024 IST | Online Desk
 രാഹുലിനെയല്ല രാജ്യത്തിനായി ജീവത്യാഗം ചെയ്ത രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചത്   കെ സി വേണുഗോപാൽ
Advertisement

ആലപ്പുഴ: രാഹുൽഗാന്ധിക്കെതിരായ പി വി
അൻവർ എംഎൽഎയുടെ പരാമർശത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാൽ. അൻവറിന്റെ പരാമർശം ഞെട്ടിക്കുന്നതെന്ന് കെ.സി.വേണുഗോപാൽ. രാഹുലിനെ അല്ല രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചതെന്ന് കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Advertisement

കേരള നിയമസഭയിലെ എംഎൽഎയാണ് പി.വി.അൻവർ. ഡിഎൻഎ പരിശോധിക്കണമെന്ന പ്രസ്‌താവന ഗാന്ധി കുടുംബത്തെ അപമാനിക്കലാണെന്നും രക്തസാക്ഷിയായ രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഇത് പറയുന്നത് ഒരു എംഎൽഎയാണെന്നതാണ് ഞെട്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും കേരളം ലജ്ജിച്ച് തല താഴ്ത്തണ്ട പ്രസ്താവനയാണിതെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി ആണ് ആദ്യം രാഹുലിനെ അപമാനിക്കാൻ ശ്രമിച്ചത്. മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുള്ള ലൈസൻസ് കൊടുക്കുന്നത്. ഈ രാജ്യത്തിനുവേണ്ടി ജീവൻ അർപ്പിച്ച രക്തസാക്ഷിയാണ് രാജീവ് ഗാന്ധി. അതിനോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. അൻവറിന്റെ പ്രതികരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. ഇതിനെതിരെ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.