For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കോഴിക്കോട് നിപ സ്ഥിരീകരിച്ചത് ആശുപത്രിയിൽ ചികിത്സക്കെത്തിയ 39കാരന്

10:22 AM Sep 15, 2023 IST | Veekshanam
കോഴിക്കോട് നിപ സ്ഥിരീകരിച്ചത് ആശുപത്രിയിൽ ചികിത്സക്കെത്തിയ 39കാരന്
Advertisement

കോഴിക്കോട്:കോഴിക്കോട് വീണ്ടും ഒരാൾക്ക് നിപ സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുള്ള 39 വയസുകാരന് നിപ വൈറസ് സ്ഥിരീകരിച്ചതോടെ ആക്ടീവ് കേസുകൾ നാലായി. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. നിപ സാന്നിധ്യത്തെ തുടർന്ന് പരിശോധനയ്ക്ക് അയച്ച 11 സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ടാണ് പരിശോധനാ ഫലം വന്നത്. ഇതിനിടയിലാണ് ഒരാൾ കൂടി നിപ പോസിറ്റീവാകുന്നത്.

Advertisement

അതേസമയം, കോഴിക്കോട്ടെ നിപ ബാധിത മേഖലകൾ കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം. അതേസമയം, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags :
Author Image

Veekshanam

View all posts

Advertisement

.