For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ് നിതിൻ മധുകർ ജാംദർ

11:32 AM Sep 26, 2024 IST | Online Desk
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ് നിതിൻ മധുകർ ജാംദർ
Advertisement

കൊച്ചി: കേരള ഹൈക്കോടതിയിലെ പുതിയ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ് നിതിൻ മധുകർ ജാംദർ. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലി കൊടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്പീക്കർ എ എൻ ഷംസീറും ചടങ്ങിൽ പങ്കെടുത്തു.

Advertisement

മഹാരാഷ്ട്രയിലെ സോലാപുരിൽ അഭിഭാഷക കുടുംബത്തിലാണ് ജാംദറിന്റെ ജനനം. 2012 ജനുവരി 23-നാണ് ബോംബെ ഹൈക്കോടതിയിൽ നിയമിതനായത്. 2023 മെയ് മുതൽ ബോംബെ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസായി. മുംബൈ ലോ കോളേജിൽ നിയമ പഠനം. സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടില്ലായെങ്കിൽ ജസ്റ്റിസ് നിതിൻ ജാംദർ 2026 ജനുവരി ഒമ്പതിന് വിരമിക്കും.

Tags :
Author Image

Online Desk

View all posts

Advertisement

.