Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നിറം മാറുന്ന ഓന്തിന് വെല്ലുവിളിയാവുകയാണ് നിതീഷ് കുമാർ; ജയറാം രമേശ് 

02:43 PM Jan 28, 2024 IST | veekshanam
Advertisement

ന്യൂഡൽഹി: മലക്കം മറച്ചിലിൽ നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. നിറം മാറുന്നതിൽ ഒന്തിന് വെല്ലുവിളിയാവുകയാണ് നിതീഷ് കുമാർ എന്നും ജയറാം രമേശ്‌ വിമർശിച്ചു. അവസാനം വരെ ബിജെപിക്കെതിരെ പോരാടാന്‍ നിതീഷ് കുമാറിനെ പരിഗണിച്ചിരുന്നുവെന്ന് ജയറാം രമേശ് പറഞ്ഞു. '2023 ജൂണ്‍ 23 നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആദ്യയോഗം നിതീഷ് കുമാര്‍ പട്‌നയില്‍ വിളിക്കുന്നത്. ജൂലൈ 17,18 തിയ്യതികളില്‍ ബെംഗളൂരുവിലാണ് രണ്ടാമത്തെ യോഗം ചേര്‍ന്നത്. പിന്നീട് ആഗസ്റ്റ് 31 നും സെപ്തംബര്‍ ഒന്നിനുമായി മുംബൈയില്‍ അടുത്ത യോഗം ചേര്‍ന്നു. ഈ യോഗങ്ങളിലെല്ലാം നിതീഷ് പ്രധാന പങ്കുവഹിച്ചിരുന്നു. അതിനാല്‍ ബിജെപിക്കും അവരുടെ പ്രത്യയശാസ്ത്രത്തിനുമെതിരെ അവസാനം വരെ പോരാടാന്‍ നിതീഷ് ഉണ്ടാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു.' എന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം.ഇന്‍ഡ്യാ മുന്നണി ശക്തമാണ്. അതിന്റെ വേഗതയെ ത്വരിതപ്പെടുത്തുന്ന ചിലര്‍ ഇവിടെയും അവിടെയും ഉണ്ടാകും. എന്നാല്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി ബിജെപിക്കെതിരെ പോരാടും. ഡിഎംകെ, എന്‍സിപി, ടിഎംസി, എസ്പി എല്ലാവരും ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും ജയറാം രമേശ് പറഞ്ഞു.

Advertisement

Tags :
featuredPolitics
Advertisement
Next Article