For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

തനിക്കെതിരായ പീഡന പരാതിക്ക് പിന്നില്‍ സിനിമയിലുള്ളവര്‍ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് നിവിന്‍ പോളി

11:52 AM Sep 11, 2024 IST | Online Desk
തനിക്കെതിരായ പീഡന പരാതിക്ക് പിന്നില്‍ സിനിമയിലുള്ളവര്‍ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് നിവിന്‍ പോളി
Advertisement

കൊച്ചി: തനിക്കെതിരായ പീഡന പരാതിക്ക് പിന്നില്‍ സിനിമയിലുള്ളവര്‍ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് നിവിന്‍ പോളി. പരാതി ഒരു ചതിയാണോയെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ നിവിന്‍ പോളി പറയുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് നിവിന്‍ പോളി പരാതി നല്‍കിയത്.

Advertisement

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ നിവിന്‍ പോളി ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി യുവതി രംഗത്തെത്തിയിരുന്നു. ഹോട്ടല്‍മുറിയില്‍വെച്ച് ലൈംഗികമായ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍, ഇത് നിഷേധിച്ച് അന്ന് തന്നെ നിവിന്‍ പോളി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

പിന്നീട് പരാതിക്കാരിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു. പിന്നാലെ പരാതിക്കാരിയുടെ വാദങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ തെളിവുമായി വിനീത് ശ്രീനിവാസന്‍, നടി പാര്‍വതി കൃഷ്ണ, ഭഗത് മാനുവല്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

Author Image

Online Desk

View all posts

Advertisement

.