രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല
തിരുവനന്തപുരം: നവ സദസ്സിലെ ഡിവൈഎഫ്ഐ ഗുണ്ട ആക്രമണങ്ങളിലും മുഖ്യമന്ത്രിയുടെ ഗൺമാന്മാരുടെ നേതൃത്വത്തിൽ നടത്തിയ അക്രമങ്ങളിലും പ്രതിഷേധിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എടുത്ത കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചു.
സംസ്ഥാനത്ത് കേട്ടുകേൾവില്ലാത്ത വിധം അസാധാരണ നടപടിയാണ് കേസിൽ പോലീസ് സ്വീകരിച്ച്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് പത്തനംതിട്ട അടൂരിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീടുവളഞ്ഞ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി ഉച്ചയോടെ കോടതിയിൽ ഹാജരാക്കിയ എങ്കിലും കൂടുതൽ മെഡിക്കൽ പരിശോധനകൾക്ക് നിർദ്ദേശിച്ച കോടതി വൈകീട്ട് 5:30നാണ് വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്.
പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന ബിജെപി സർക്കാരിന്റെ പാത പിന്തുടരുന്ന മാതൃകയിലാണ് സിപിഎം നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരും പോലീസും സ്വീകരിക്കുന്നത് എന്നതിന് ഉദാഹരണമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആഭ്യന്തരവകുപ്പിന്റെ നടപടി.