Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കേരളത്തിനു സാമ്പത്തിക സുനാമി, കേന്ദ്ര വിഹിതമില്ല

11:45 AM Mar 13, 2024 IST | ലേഖകന്‍
Advertisement

അടുത്ത വർഷത്തെ വിഹിതത്തിൽ
നിന്ന് 5000 കോടി രൂപ കിട്ടും

Advertisement

ന്യൂഡൽഹി: സാമ്പത്തിക വർഷത്തിന്റെ അവസാനം കേരളത്തിനു സാമ്പത്തിക സുനാമി. കേന്ദ്ര വിഹിതമായി 15,000 കോടി രൂപ ലഭിക്കുമെന്ന വിശ്വാസത്തിൽ നിയമ നടപടിയിലേക്കു നീങ്ങിയ കേരളത്തിന് ആകെ കിട്ടുക 5000 കോടി രൂപ മാത്രമെന്ന് ഇന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. അതും അടുത്ത സാമ്പത്തിക വർഷം ലഭിക്കേണ്ട പരിധിക്കുള്ളിൽ നിന്നുള്ള വിഹിതം. അങ്ങനെ സംഭവിച്ചാൽ നിലവിൽ നേരിടുന്ന പ്രതിസന്ധി അടുത്തവർഷവും ഇതേപോലെ തുടരുമെന്നു സാരം. ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേതനം കൊടുക്കാൻ കഴിയാത്ത വിധം സാമ്പത്തിക തകർച്ചയിലാണു കേരളം. അടുത്ത മാസവും ഇതേ നില തുടരുമെന്നാണ് ലഭിക്കുന്ന വിവരം. സാമ്പത്തിക വർഷം അവസാനമായതിനാൽ ട്രഷറിയുടെ പ്രവർത്തനം നിർത്തി വയ്ക്കേണ്ട സാഹചര്യവുമുണ്ട്.

Tags :
featured
Advertisement
Next Article