ആദായ പരോക്ഷ നികുതി ഘടനയില്‍ മാറ്റമില്ല : സുപ്രധാന പ്രഖ്യാപനങ്ങളൊന്നുമില്ലാതെ ഇടക്കാല ബജറ്റ്
01:23 PM Feb 01, 2024 IST | Online Desk
Advertisement
ന്യൂഡല്‍ഹി: സുപ്രധാനമായ പ്രഖ്യാപനങ്ങളൊന്നും നടത്താതെ ധനമന്ത്രി നിര്‍മല സീതാരാമന്റെ ഇടക്കാല ബജറ്റ്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ വലിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളുണ്ടായില്ല.
Advertisement
ദരിദ്രര്‍, വനിതകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവര്‍ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ചില നിര്‍ദേശങ്ങളും റെയില്‍വേ, ടൂറിസം മേഖലയുടെ വികസനത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങളുമാണ് ബജറ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍ തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ കൂടുതല്‍ വിപുലമാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇടക്കാല ബജറ്റ് അവതരണം 28 മിനിറ്റില്‍ അവസാനിപ്പിച്ചു.