ക്രിസ്മസ് സ്റ്റാര്‍ വേണ്ട, ഹിന്ദു ഭവനങ്ങളില്‍ മകരനക്ഷത്രം മതി; സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണം: സന്ദീപ് വാര്യര്‍
ക്രിസ്തുമസിനെ വരവേൽവേൽക്കാൻ ഒരുങ്ങുന്ന മാസമാണ് ഡിസംബർ. ജാതി മത ഭേദമന്യേ സൗഹാർദത്തോടെ ആഘോഷിക്കപ്പെടുന്നതാണ് ഓരോ ആഘോഷങ്ങളും. എന്നാൽ ഹിന്ദു ഭവനങ്ങളിൽ ക്രിസ്തുമസ് നക്ഷത്രം തൂക്കരുതെന്നുള്ള സ്വകാര്യ കമ്പനിയുടെ പരസ്യമാണ് ഇപ്പോൾ വിവാദത്തിൽ ആയിരിക്കുന്നത്. ഇതിനെതിരെ പരസ്യ പ്രതികരണവും വിമർശനവുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു . ഹിന്ദു ഭവനങ്ങള്‍ അലങ്കരിക്കപ്പെടേണ്ടത് ക്രിസ്തുമസ് സ്റ്റാറുകള്‍ ഉപയോഗിച്ചല്ല, മണ്ഡലകാലത്ത് അയ്യപ്പ സ്വാമിയുടെ ചിത്രം പതിച്ച മകരനക്ഷത്രം ഉപയോഗിക്കൂ എന്നാണ് പരസ്യം. ക്രിസ്മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളിൽ കയറിയിറങ്ങും. എന്നാൽ ഒരു ബഹുസ്വര സമൂഹത്തിൽ ക്രിസ്മസ് സ്റ്റാർ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കും. വെറുപ്പിന്റെ ഫാക്ടറി ക്രിസ്മസ് സ്റ്റാറിനെ പോലും വർഗീയമായി ചിത്രീകരിക്കുന്നു. ഒരുവശത്ത് ക്രൈസ്തവരെ ബിജെപിയോട് അടുപ്പിക്കാൻ വേണ്ടി നാടകം കളിക്കുന്നു. മറുവശത്ത് ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്നു. ഈ നിലപാടുമായി എങ്ങനെയാണ് ഈ വെറുപ്പിനെയും വിദ്വേഷത്തെയും അംഗീകരിക്കാത്തവരാണ് ബഹുഭൂരിപക്ഷം ഹിന്ദുക്കളുമെന്നും സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കുക തന്നെ വേണമെന്നുമാണ് സന്ദീപ് പറയുന്നത്.
കുറിപ്പിന്റെ പൂർണരൂപം;
ക്രിസ്മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളിൽ കയറിയിറങ്ങും . എന്നാൽ ഒരു ബഹുസ്വര സമൂഹത്തിൽ ക്രിസ്മസ് സ്റ്റാർ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കും. വെറുപ്പിന്റെ ഫാക്ടറി ക്രിസ്മസ് സ്റ്റാറിനെ പോലും വർഗീയമായി ചിത്രീകരിക്കുന്നു. ഈ നിലപാടുമായി എങ്ങനെയാണ് മലയാളികൾക്ക് മുൻപോട്ടു പോകാൻ സാധിക്കുക ?ഒരുവശത്ത് ക്രൈസ്തവരെ ബിജെപിയോട് അടുപ്പിക്കാൻ വേണ്ടി നാടകം കളിക്കുന്നു. മറുവശത്ത് ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്നു. ഈ വെറുപ്പിനെയും വിദ്വേഷത്തെയും അംഗീകരിക്കാത്തവരാണ് ബഹുഭൂരിപക്ഷം ഹിന്ദുക്കളും. അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വർഗീയമായി ചിത്രീകരിക്കുന്ന , സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കുക തന്നെ വേണം.