രണ്ട് വര്‍ഷമായി ഇ ഗ്രാന്റുകള്‍ ലഭിക്കുന്നില്ല: അവഗണനയില്‍ ആദിവാസി-ദളിത് വിദ്യാര്‍ഥികള്‍
ഇടുക്കി: രണ്ട് വര്‍ഷമായി ഇ ഗ്രാന്റുകള്‍ ലഭിക്കുന്നില്ല. ഇക്കുറി യൂണിഫോം തുണിത്തരങ്ങളും എത്തിയിട്ടില്ല. കോഴ്‌സ് കഴിഞ്ഞവര്‍ക്ക് പോലും കൃത്യസമയത്ത് ട്യൂഷന്‍ഫീസും ഹോസ്റ്റല്‍ഫീസും അടയ്ക്കാന്‍ കഴിയാത്തതിനാല്‍ അധികൃതര്‍ ടി.സി നല്‍കുന്നില്ല.പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് പലയിടത്തും ആദിവാസി-ദലിത് വിദ്യാര്‍ഥികള്‍. ഹാള്‍ടിക്കറ്റും പരീക്ഷാഫലവും തടഞ്ഞുവെക്കുകയാണെന്നും ആദിവാസി സംഘടനാപ്രവര്‍ത്തകര്‍ പറയുന്നു. ഹോസ്റ്റല്‍ അലവന്‍സുകള്‍ ലഭിക്കാത്തതിനാല്‍ പഠനം ഉപേക്ഷിക്കേണ്ടിവരുന്നവര്‍ ഒട്ടേറെയാണ്. ഹോസ്റ്റല്‍ അലവന്‍സുകള്‍ കാലാനുസൃതമായി പുതുക്കിയിട്ടില്ലെന്നതും പ്രശ്‌നമാണ്.
സര്‍ക്കാര്‍ / കോളജ് ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് പ്രതിമാസം 3500 രൂപയും സ്വകാര്യഹോസ്റ്റലില്‍ താമസിക്കുന്ന പട്ടിക വര്‍ഗക്കാര്‍ക്ക് 3000 രൂപയും പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 1500 രൂപയും മാത്രമാണ് സര്‍ക്കാര്‍ വാഗ്ദാനം. ഈ തുകയും നല്‍കുന്നില്ലെന്നതാണു പ്രതിസന്ധിക്കു കാരണം. ഹോസ്റ്റല്‍ അലവന്‍സുകള്‍ പ്രതിമാസം 6500 രൂപയാക്കി എല്ലാ വിഭാഗക്കാര്‍ക്കും വര്‍ധിപ്പിക്കണമെന്ന് എസ്.സി/എസ്.ടി വകുപ്പുകള്‍ ആവശ്യപ്പെട്ടിട്ടും ധനവകുപ്പ് തയാറാകുന്നില്ല.
വിദ്യാര്‍ഥിയുടെ പ്രവേശനസമയത്തുതന്നെ ഫ്രീഷിപ്പ് കാര്‍ഡ് നല്‍കുമെന്ന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ വാഗ്ദാനം ചെയ്തിരുന്നു. ഇത് നല്‍കാത്തതിനാല്‍ സ്ഥാപനങ്ങള്‍ പ്രവേശന സമയത്ത് ഭീമമായ തുക വിദ്യാര്‍ഥികളോട് ആവശ്യപ്പെടുകയാണ്. സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി യൂനിഫോം നല്‍കുന്ന പദ്ധതി ഈ വര്‍ഷം പ്രാവര്‍ത്തികമായിട്ടില്ല. ഒന്നു മുതല്‍ 10 വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് യൂണിഫോം നല്‍കുന്നത്. അതുപോലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്കും യൂനിഫോം നല്‍കിയിരുന്നു. ഇതും മുടങ്ങി