Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വിദേശ മൂലധനം പോരട്ടെ!; ബജറ്റിൽ നയം മാറ്റം വ്യക്തം

06:06 PM Feb 05, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: പതിറ്റാണ്ടുകളായി തുടര്‍ന്നുവന്ന വിദേശമൂലധനത്തിന് എതിരായ സിപിഎമ്മിന്റെ നയവ്യതിയാനം ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ വ്യക്തം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന കെഎന്‍ ബാലഗോപാല്‍ തന്നെ നയംമാറ്റം പ്രഖ്യാപിച്ചത് കൗതുകമായി. പൊതുമേഖലക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഇടത് നയത്തിൽ നിന്നുള്ള വ്യതിചലനം കൂടി പ്രഖ്യാപിക്കുന്നതാണ് ബാലഗോപാലിന്റെ ബജറ്റ്. വിദ്യാഭ്യാസം മുതൽ വ്യവസായം വരെ സ്വകാര്യനിക്ഷേപത്തിനായി തുറന്നുകൊടുക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുന്നു. ആശുപത്രികളുടേയും സ്കൂളുകളുടേയും നവീകരണത്തിന് പൊതുജനങ്ങളോട് പണപ്പിരവ് നടത്താനും സർക്കാർ മടിക്കുന്നില്ല.
രണ്ട് വര്‍ഷം മുന്‍പ് എറണാകുളം സമ്മേളനത്തില്‍ പിണറായി വിജയന്‍  അവതരിപ്പിച്ച നവകേരള നയരേഖയിലെ നിര്‍ദേശങ്ങള്‍ ഇതോടെ യാഥാര്‍ഥ്യമാകുകയാണ്.
ഉന്നതവിദ്യാഭ്യാസ മേഖലയെ ആകെ വിദേശ മൂലധന ശക്തികള്‍ക്ക് അടിയറവെക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതാണ് ബജറ്റിലെ വൈരുധ്യം. '' പ്രവാസികളായ അക്കാദമിക് വിദഗ്ധരെ സംയോജിപ്പിക്കുകയും അവരുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുകയും ചെയ്യും. അക്കാദമിക് വിദഗ്ധരുടെ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. യൂറോപ്പ്, യു.എസ്.എ, ഗള്‍ഫ്‌നാടകള്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ നാല് പ്രാദേശിക കോണ്‍ക്ലേവുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായി 2024 ഓഗസ്റ്റില്‍ ഹയര്‍ എജ്യൂക്കേഷന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇന്‍ഷ്യേറ്റീവ്- ഗ്ലോബല്‍ കോണ്‍ക്ലേവ് സംസ്ഥാനത്ത് നടത്തും'' എന്ന് ധനമന്ത്രി ബജറ്റില്‍ പറയുന്നു.
2016 ജനുവരി 29നാണ് ടിപിശ്രീനിവാസനെ എസ്.എഫ്.ഐ പരസ്യമായി തല്ലിവീഴ്ത്തിയത്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തിരുന്ന് വിദേശ നിക്ഷേപത്തിനും വിദേശ സര്‍വകലാശാലകള്‍ക്കുമായി വാദിച്ചതായിരുന്നു കേരളത്തിലെ ഇടത് വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങള്‍ അദ്ദേഹത്തെ എതിര്‍ക്കാന്‍ കാരണം. അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും വിദേശ നിക്ഷേപത്തിനെതിരാണ്. സി.പി.എമ്മും സി.പി.ഐയും  സംസ്ഥാന ദേശീയ തലങ്ങളില്‍ ശക്തമായ വിദേശ നിക്ഷേപ വിരുദ്ധ നിലപാട് സ്വീകരിച്ച് വിദ്യാര്‍ഥി യുവജന സംഘടനകള്‍ക്ക് എല്ലാ പ്രോത്സാഹനവും ചെയ്ത് കൊടുത്തു. എ.ഡി.ബി വിരുദ്ധ സമരം മുതല്‍ സ്വാശ്രയ വിരുദ്ധ സമരം വരെ അസംഖ്യം സമരമുഖങ്ങള് കേരളത്തെ പിടിച്ച് കുലുക്കി. കൂത്ത്പറമ്പ് വെടിവെപ്പും തുടര്‍ സമരങ്ങളും കേരളത്തിന്റെ വിപ്ലവചരിത്രത്തില്‍  എഴുതി ചേര്‍ത്തവര്‍ തന്നെ പില്‍ക്കാലത്ത് നയം മാറ്റി.

Advertisement

Tags :
kerala
Advertisement
Next Article