രാഹുൽഗാന്ധിയോട് വിദ്വേഷമില്ല: ബിനോയ് വിശ്വം
09:02 PM Feb 26, 2024 IST
|
Veekshanam
Advertisement
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രാഹുൽഗാന്ധിയോട് വിദ്വേഷമില്ലെന്നും വ്യക്തിപരമായി അദ്ദേഹത്തോട് സ്നേഹമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനായി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു ബിനോയ് വിശ്വം ഇക്കാര്യം പറഞ്ഞത്.
രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ഉൾപ്പെടെ ഇന്ത്യയിൽ എവിടെയും മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. അതേസമയം, വയനാട്ടിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ആനി രാജയെ ബിനോയ് വിശ്വം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കരയിൽ സി.എ. അരുൺ കുമാർ, തൃശൂരിൽ വി.എസ്. സുനിൽ കുമാർ എന്നിവരും മൽസരിക്കും. തെരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിച്ചാലും ഇടതുമുന്നണി സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
Advertisement
Next Article