തൃശൂർ പൂരത്തിന് വിഐപി പവലിയൻ വേണ്ട: ദേവസ്വം പ്രതിനിധികള്‍
തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരം മികച്ച രീതിയിൽ നടത്താൻ സംഘാടകർ പ്രാഥമിക അവലോകന യോഗത്തിൽ തീരുമാനം എടുത്തു . കുടമാറ്റം കാണുന്നതിന് തെക്കേഗോപുര നടയിൽ വിഐപി പവലിയൻ നിർമിക്കരുതെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ ആവശ്യപ്പെട്ടു. പവലിയൻ സ്ഥാപിക്കുന്നത് സ്ഥലപരിമിതിയ്ക്ക് കാരണമാവുകയും അതിനാൽ ഇത് പൂരം ആസ്വാദകര്‍ക്ക് കുടമാറ്റം കാണുന്നത് തടസപ്പെടുമെന്നും പ്രതിനിധികള്‍ വ്യക്‌തമാക്കി.
വിഐപി പവലിയൻ നിർമിക്കുന്നത് മുഖ്യമായി വിദേശ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് . എന്നാല്‍ വളരെ കുറച്ചു പേര്‍ മാത്രമാണ് വിദേശ വിനോദ സഞ്ചാരികളായി എത്തുന്നതെന്നും നാട്ടിലെ വി.ഐ.പികളാണ് പവലിയനില്‍ കയറി ഇരിക്കുന്നതെന്നും ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ പൂരത്തിന് സാധാരണയില്‍ കവിഞ്ഞ വലുപ്പത്തിലാണ് പൂരം പവലിയന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. അതിനാൽ വിമര്‍ശനത്തിനിടയാക്കിയെന്നും ദേവസ്വം പ്രതിനിധികള്‍ വ്യക്‌തമാക്കി.