രാത്രിയാത്ര, വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനവിലക്ക്
12:49 PM Jul 30, 2024 IST
|
Online Desk
Advertisement
കോട്ടയം: കോട്ടയം ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളില്‍ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകള്‍ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് രാത്രി യാത്ര നിരോധിച്ചു.
Advertisement
ഇലവീഴാപൂഞ്ചിറ,ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലെ പ്രവേശനവും ഈരാറ്റുപേട്ട വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിട്ടി അധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉത്തരവിറക്കിയത്.
ഖനനപ്രവര്‍ത്തനത്തിന് ഓഗസ്റ്റ് നാലുവരെ വിലക്ക്
കോട്ടയം ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളില്‍ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകള്‍ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ എല്ലാവിധ ഖനനപ്രവര്‍ത്തനങ്ങളും ഓഗസ്റ്റ് നാലുവരെ നിരോധിച്ചിട്ടുണ്ട്
Next Article