രാഹുലിന്റെ രണ്ടാം ഭാരത് ജോഡോ യാത്രയ്ക്ക് വേദി നിഷേധിച്ചു
ഇംഫാൽ: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഈ മാസം 14നു മണിപ്പൂരിൽ നിന്നു തുടങ്ങാനിരുന്ന രണ്ടാം ഭാരത് ജോഡോ യാത്രയ്ക്ക് വേദി നിഷേധിച്ച് മണിപ്പൂർ സർക്കാർ. കിഴക്കൻ ഇംഫാൽ ജില്ലയിലെ ഹട്ടകൻജിബുംഗിൽ നിന്നാണ് ഞായറാഴ്ച യാത്ര തുടങ്ങാനാരുങ്ങുന്നത്. ഇതിന് അനുമതി തേടി മണിപ്പൂർ പിസിസി പ്രസിഡന്റ് ഘെയ്ഷം മേഘചന്ദ്രയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ഇന്ന് മുഖ്യമന്ത്രി എൻ.ബിരേൻ സിംഗിനെ കണ്ടിരുന്നു. സുരക്ഷാ കാരണങ്ങൾ പറഞ്ഞാണ് അനുമതി നിഷേധിച്ചത്.
അതേ സമയം, ഈ മാസം 14നു തന്നെ മണിപ്പൂരിൽ നിന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. മണിപ്പൂരിലെ നാലു ജില്ലകളിലൂടെയാണു കടന്നു പോകുന്നത്. അതിൽ ഏതെങ്കിലും ഒരിടത്താകും യാത്ര ഫ്ലാഗ് ചെയ്യുന്നത്. മാർച്ച് 20നു മുംബൈയിലാണു സമാപനം. 100 ലോക്സഭാ മണ്ഡലങ്ങളിലൂടെ 6,713 കിലോ മീറ്റർ ദൂരമാണ് രാഹുൽ ഗാന്ധിയും സംഘവും നടക്കുന്നത്. 66 ദിവസം കൊണ്ടാവും യാത്ര പൂർത്തിയാക്കുന്നത്.