For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ക്ലാസ് മുറികളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം വേണ്ട; ബ്രിട്ടണ്‍ ഭരണകൂടം

02:18 PM Feb 22, 2024 IST | ലേഖകന്‍
ക്ലാസ് മുറികളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം വേണ്ട  ബ്രിട്ടണ്‍ ഭരണകൂടം
Advertisement
Advertisement

ലണ്ടന്‍: സ്‌കൂളുകളില്‍ കുട്ടികള്‍ക്കിടയിലുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം കുറക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്ന് ബ്രിട്ടണ്‍ ഭരണകൂടം. വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളിലിരുന്ന് നിരന്തരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രെദ്ധയില്പെടുകയും ഇത് നിയന്ദ്രിക്കാനായി സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി റിഷി സുനക് വ്യക്തമാക്കി.

സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള ഫോണ്‍ ഉപയോഗം വളരെയധികം വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ക്ലാസ് മുറികളില്‍ ഇരുന്നുള്ള വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ഫോണ്‍ ഉപയോഗം അവരെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ നിന്നും വ്യതിചലിപ്പിക്കുന്നു. ചില സ്‌കൂളുകള്‍ ഇതിനോടകം തന്നെ മൊബൈല്‍ ഫോണുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. മറ്റു സ്‌കൂളുകളും വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ഫോണ്‍ കൊണ്ടു വരുന്നത് നിര്‍ത്തലാക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച പുതിയ മാര്‍ഗ രേഖകള്‍ സ്‌കൂളുകള്‍ക്ക് നല്‍കും.'' റിഷി സുനക് പറഞ്ഞു.

യുകെയിലെ കണക്കുകള്‍ പ്രകാരം 12 വയസിന് മുകളില്‍ പ്രായം വരുന്ന 97 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും മൊബൈല്‍ഫോണുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ . വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ആവശ്യമാണ് പഠനത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം ആവശ്യമില്ല. പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുമ്പോള്‍ ഫോണ്‍ കോളുകളും മെസേജുകളും നമ്മുടെ ശ്രദ്ധ എങ്ങനെ തിരിക്കുന്നു എന്നു സ്വയം ചിത്രീകരിച്ച വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി റിഷി സുനക്.

Author Image

ലേഖകന്‍

View all posts

Advertisement

.