സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേൽ; അമേരിക്കൻ ഗവേഷകരായ ഡാരൺ അസെമോഗ്ലു, സൈമൺ ജോൺസൺ, ജെയിംസ് എ.റോബിൻസൺ എന്നിവർക്ക്
05:26 PM Oct 14, 2024 IST | Online Desk
Advertisement
സ്റ്റോക്ക്ഹോം: 2024 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കൻ ഗവേഷകരായ ഡാരൺ അസെമോഗ്ലു, സൈമൺ ജോൺസൺ, ജെയിംസ് എ.റോബിൻസൺ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. രാഷ്ട്രങ്ങൾ തമ്മിലുള്ള അഭിവൃദ്ധിയിലെ വ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് നൊബേൽ അംഗീകാരം ലഭിച്ചത്. അസെമോഗ്ലുവും ജോൺസണും യുഎസിലെ മാസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എംഐടി)യി ലെ സാമ്പത്തിക ശാസ്ത്രവിദഗ്ധരാണ്.
റോബിൻസൺ ഷിക്കാഗോ സർവകലാശാല യിലെ പ്രൊഫസറുമാണ്. ചില രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച വേഗത്തിലും മറ്റ് ചില രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച സാവധാനമാകുന്നതിന്റെയും അടിസ്ഥാന കാരണങ്ങൾ തേടിയുള്ള പഠനമാണ് മൂവരും നടത്തിയത്.
Advertisement