രത്തൻ ടാറ്റയുടെ പിൻഗാമിയായി നോയൽ ടാറ്റ
02:27 PM Oct 11, 2024 IST | Online Desk
Advertisement
മുംബെെ: ടാറ്റ ട്രസ്റ്റിൻ്റെ ചെയർമാനായി നോയൽ ടാറ്റ തെരഞ്ഞെടുക്കപ്പെട്ടു. മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. നവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിൽ നിന്ന് ജനിച്ച നോയൽ ടാറ്റ രത്തൻ ടാറ്റയുടെ അർധസഹോദരനാണ്. സർ ദോരാബ്ജി ട്രസ്റ്റിലും ശ്രീ രത്തൻ ടാറ്റ ട്രസ്റ്റിലും അംഗമാണ് നിലവിൽ നോയൽ ടാറ്റ. സർ ദോരാബ്ജി ട്രസ്റ്റിനും ശ്രീ രത്തൻ ടാറ്റ ട്രസ്റ്റിനുമായി 66 ശതമാനം ഓഹരി പങ്കാളിത്തമാണ് ടാറ്റ സൺസിലുള്ളത്. നോയൽ ടാറ്റ ടാറ്റ ട്രസ്റ്റിന്റെ തലപ്പത്ത് എത്തിയത് ഗുണം ചെയ്യുമെന്ന് ടാറ്റ സൺസിൻ്റെ മുൻ ബോർഡ് അംഗം ആർ. ഗോപാലകൃഷ്ണൻ പ്രതികരിച്ചു. 'നല്ലവനും വിവേകിയുമായ മനുഷ്യൻ' എന്നാണ് നോവലിനെ ഗോപാലകൃഷ്ണൻ വിശേഷിപ്പിച്ചത്.
Advertisement