Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'ദേശാഭിമാനി' വിരിക്കാരാകാൻ തയ്യാറായില്ല; കുടുംബശ്രീ ഹോട്ടല്‍ സംരംഭകരെ ഒഴിവാക്കിയാതായി പരാതി

02:52 PM May 22, 2024 IST | Online Desk
Advertisement

പത്തനംതിട്ട: പാർട്ടി പത്രമായ 'ദേശാഭിമാനി' വരിക്കാരാകാൻ തയ്യാറാകാത്തതിനെത്തുടർന്ന് കുടുംബശ്രീ സംരംഭകരെ ഡിടിപിസി കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചതായി പരാതി. പത്തനംതിട്ട മലയാലപ്പുഴയിലാണ് വനിതാ സംരംഭകര്‍ സിപിഎമ്മിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. എന്നാൽ ഡിടിപിസി ആരോപണം തള്ളി.

Advertisement

ജീവനക്കാരായ ആറ് വനിതകളും 'ദേശാഭിമാനി' വരിക്കാരാകണമെന്ന് പ്രാദേശിക സിപിഎം നേതൃത്വം ആവശ്യപ്പെട്ടു, എന്നാൽ അതിനു തയ്യാറാകാത്തതിനെ തുടർന്നാണ് പത്ത് വർഷമായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നിന്നും കുടുംബശ്രീ ഹോട്ടല്‍ സംരംഭകരെ ഒഴിവാക്കിയെന്നാണ് പരാതി. ഇവരെ ഒഴിവാക്കി പുതിയ കരാർ നൽകിയിരിക്കുകയാണ്. എന്നാൽ ഇത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് വനിതാ സംഭരംഭകരുടെ ആരോപണം. പത്ത് വർഷമായി ഒരേ സംരംഭകർക്ക് നൽകുന്നതിൽ ഓഡിറ്റിൽ പ്രശ്നം വന്നു, ഇതോടെ നിയമപരമായി ടെൻഡർ വിളിച്ച് മറ്റ് ആളുകൾക്ക് നല്കുന്നുവെന്നതാണ് ഡിടിപിസിയുടെ ഭാഗത്തു നിന്നും നൽകുന്ന വിശദീകരണം.

Tags :
featuredkeralanewsPolitics
Advertisement
Next Article