Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കുപ്രസിദ്ധ ഭീകരന്‍ ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്മാൻ പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

05:28 PM Mar 03, 2024 IST | Online Desk
Advertisement

ന്യൂഡൽഹി: കുപ്രസിദ്ധ ഭീകരന്‍ ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്മാൻ പാകിസ്ഥാനിൽ കൊല്ലപ്പെട്ട നിലയിൽ. കശ്മീരിലെ പുല്‍വാമ സ്വദേശിയായ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്‍റെ സെക്രട്ടറി ജനറലാണ് ഇയാൾ. 2022 ഒക്ടോബറിലാണ് ഇയാളെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്. പാകിസ്ഥാനിലെ അബോട്ടാബാദിലാണ് ശനിയാഴ്ച ഇയാളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മരണ കാരണംപാക്ക് ചാര സംഘടനയായ ഐഎസ്ഐയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ജമ്മു കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. തുടർന്നാണ് ഇയാളെ ഭീകരനായി പ്രഖ്യാപിച്ചത്.

Advertisement

Advertisement
Next Article