For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സർവ്വകലാശാലകളിൽ നവംബർ ഒന്നിന് വഞ്ചനാ ദിനം

01:59 PM Oct 30, 2024 IST | Online Desk
സർവ്വകലാശാലകളിൽ നവംബർ ഒന്നിന് വഞ്ചനാ ദിനം
Advertisement

സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസിന്‍റെ ആഭിമുഖ്യത്തിൽ സർവ്വകലാശാലകളിൽ വഞ്ചനാ ദിനം ആചരിക്കും. സർക്കാർ, കഴിഞ്ഞ ദിവസം അനുവദിച്ച 3 ശതമാനം ക്ഷാമബത്തയുടെ പ്രാബല്യതീയതി പ്രഖ്യാപിക്കാതെ അതു വരെയുള്ള കുടിശിക കവർന്നെടുക്കുവാനുള്ള ഹീനമായ ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞതവണ അനുവദിച്ച 2 ശതമാനം ഡിഎയിലും മുൻകാല പ്രാബല്യം നൽകിയിരുന്നില്ല. ഇതോടെ ഈ സർക്കാരിന്റെ കാലത്ത് ആകെ പ്രഖ്യാപിച്ച 2 ഗഡു ക്ഷാമബത്തയിലുമായി ജീവനക്കാരന്റെ 78 മാസത്തെ ഡി എ യാണ് സർക്കാർ കവർന്നെടുത്തത്. ഇനിയും 19 ശതമാനം ക്ഷാമബത്ത അനുവദിക്കാതെ ബാക്കി നിൽക്കുന്നു എന്നത് മറ്റൊരു യാഥാർഥ്യം.

Advertisement

സംസ്ഥാന സിവിൽ സർവീസിന്റെ ചരിത്രത്തിൽ ആദ്യമായാണിത്. ഭരണ രംഗത്തെ പിടിപ്പുകേടും ധൂർത്തും കൊണ്ട് ഖജനാവ് കാലിയാക്കിയിട്ട് ഒടുവിൽ സംസ്ഥാനത്തെ ജീവനക്കാരെയും അധ്യാപകരെയും മാത്രം ബലിയാടാക്കാനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത് . അപമാനകരമായ ഈ നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണം.ജീവനക്കാർക്ക് അർഹമായ ഡി എ കുടിശിക ഉടൻ നൽകണമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ മഹേഷ്‌, ജനറൽ സെക്രട്ടറി ജയൻ ചാലിൽ, ട്രഷറർ ജയകുമാർ കെ എസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുക , കുടിശികയായ 19 ശതമാനം ഡി എ പ്രഖ്യാപിക്കുക, പതിനൊന്നാം ശമ്പള പരിഷ്ക്കരണ കുടിശിക ഉടൻ വിതരണം ചെയ്യുക, സർവ്വകലാശാലകൾക്ക് മതിയായ ഗ്രാന്റ് അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന ആവശ്യങ്ങൾ. ഫെഡറേഷൻ ആഹ്വാനം ചെയ്തിരിക്കുന്ന വഞ്ചനാ ദിനാചരണത്തിന്റെ ഭാഗമായി നവംബർ ഒന്നിന് എം ജി സർവ്വകലാശാലയിലും എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് മേബിൾ എൻ എസും ജനറൽ സെക്രട്ടറി ജോസ് മാത്യുവും അറിയിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.