For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഇനി പ്രവർത്തകരെ തല്ലിയാൽ തിരിച്ചടിക്കും; കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി

02:39 PM Dec 17, 2023 IST | Veekshanam
ഇനി പ്രവർത്തകരെ തല്ലിയാൽ തിരിച്ചടിക്കും  കെപിസിസി പ്രസിഡന്റ് കെ  സുധാകരൻ എംപി
Advertisement

ഇടുക്കി: മുഖ്യമന്ത്രി തന്റെ നാട്ടുകാരനായതിൽ ലജ്ജിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. സർക്കാരിനെതിരായ പ്രതിഷേധം സ്വാഭാവികമാണ്. ഇനി പ്രവർത്തകരെ തല്ലിയാൽ തിരിച്ചടിക്കുമെന്നും കെ. സുധാകരൻ ഇടുക്കിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Advertisement

ഏതു മന്ത്രിയുടെയും ഭരണകൂടത്തിന്റെയും തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പ്രതിപക്ഷത്തിന് അവകാശമുണ്ട്. ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാൻ അവകാശമില്ലെങ്കിൽ എന്ത് ജനാധിപത്യമാണ് ഇവിടെയെന്ന് കെ. സുധാകരൻ ചോദിച്ചു. മുഖ്യമന്ത്രിയെ കല്ലെറിയാനോ വടികൊണ്ട് അടിക്കാനോ ആരും പോയിട്ടില്ല. കരിങ്കൊടി കാണിക്കുന്നതിന് എന്തിനാണ് സിപിഎമ്മിന്റെ ആളുകൾ ഇങ്ങനെ പരാക്രമം കാണിക്കുന്നതെന്നും സുധാകരൻ ചോദിച്ചു. പ്രതിഷേധിക്കാൻ പാടില്ലെങ്കിൽ കേരളം പിണറായി വിജയൻ്റെ ഏകാധിപത്യ രാജ്യമായി പ്രഖ്യാപിക്കണമെന്നും കെ. സുധാകരൻ പരിഹസിച്ചു.

Tags :
Author Image

Veekshanam

View all posts

Advertisement

.