Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഉപദ്രവകാരികളായ വന്യജീവികളെ ഉൻമൂലനം ചെയ്യണം, നിയഭഭേദഗതിക്കായി സഭയിൽ പ്രമേയം അവതരിപ്പിച്ചു

09:22 PM Feb 14, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണം ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ഉപദ്രവകാരികളായ വന്യജീവികളെ ഉൻമൂലനം ചെയ്യുന്നതിനു നിയമഭേദഗതി കൊണ്ടുവരണമെന്നു കേരള നിയമസഭ പ്രമേയത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രമേയം സഭ ഐകകണ്ഠ്യേന പാസാക്കി. വനം മന്ത്രി എ.കെ.ശശീന്ദ്രൻ പ്രമേയം അവതരിപ്പിച്ചു.
കാട്ടുപന്നിയെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ 62–ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നു പ്രമേയത്തിൽ പറയുന്നു. കേന്ദ്ര നിയമം കാലാനുസൃതമായി ഭേദഗതി ചെയ്ത് വന്യജീവി ആക്രമണം തടയുന്നതിനുള്ള  സാഹചര്യം സൃഷ്ടിക്കണം. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) എ വകുപ്പ് പ്രകാരം വൈൽഡ് ലൈഫ് വാർഡനു നൽകിയിട്ടുള്ള എല്ലാ അധികാരങ്ങളും  അടിയന്തരനടപടികൾ സ്വീകരിക്കാൻ കഴിയുന്നവിധം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർക്കു നൽകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. നിലവിലെ നിയമങ്ങളിൽ കേന്ദ്രം ഭേഗഗതി വരുത്താത്ത സാഹചര്യത്തിലാണു സംസ്ഥാനം പ്രമേയം പാസാക്കിയത്.

Advertisement

Tags :
kerala
Advertisement
Next Article