For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട വിദ്യാഭ്യാസ സംവിധാനത്തോട് ചെയ്യുന്ന തട്ടിപ്പ്': സുപ്രീം കോടതി

01:21 PM Sep 24, 2024 IST | Online Desk
 മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട വിദ്യാഭ്യാസ സംവിധാനത്തോട് ചെയ്യുന്ന തട്ടിപ്പ്   സുപ്രീം കോടതി
Advertisement

ന്യൂഡല്‍ഹി: മെഡിക്കല്‍ കോളേജുകളിലെ എന്‍ ആര്‍ ഐ ക്വാട്ട വിദ്യാഭ്യാസ സംവിധാനത്തോട് ചെയ്യുന്ന തട്ടിപ്പാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇത് അവസാനിപ്പിക്കേണ്ടതാണെന്ന് അഭിപ്രായപെട്ടു. ദോഷകരമായ ഫലമാണ് എന്‍ ആര്‍ ഐ ക്വാട്ട ഉണ്ടാക്കുന്നതെന്നും എന്‍ ആര്‍ ഐ ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്നവരേക്കാള്‍ മൂന്ന് ഇരട്ടി മാര്‍ക്ക് ഉള്ളവര്‍ക്ക് പോലും പ്രവേശനം ലഭിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

Advertisement

മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് എന്‍ ആര്‍ ഐ ക്വാട്ട സംബന്ധിച്ച് പഞ്ചാബ് സര്‍ക്കാര്‍ കൊണ്ട് വന്ന പുതിയ വിജ്ഞാപനം പഞ്ചാബ്-ഹരിയാണ ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിദേശത്തുള്ള ഇന്ത്യക്കാരുടെ ബന്ധുക്കള്‍ക്കും എന്‍ ആര്‍ ഐ ക്വാട്ടയില്‍ പ്രവേശനം നല്‍കാം എന്നാണ് പുതിയ വിജ്ഞാപനത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ഈ വിജ്ഞാപനമാണ് പഞ്ചാബ് ഹരിയാണ ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതിയുടെ നടപടി പൂര്‍ണ്ണമായും ശരിയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്‍ ആര്‍ ഐ ക്വാട്ട സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണം എന്ന് സുപ്രീം കോടതി അഭിപ്രായപെട്ടു. ഇക്കാര്യത്തില്‍ നിയമം വിശദീകരിച്ച് കൊണ്ടുള്ള മാര്‍ഗരേഖ പുറത്തിറക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.