ഭാഷയും സംസ്കാരവും പുതു തലമുറയ്ക്ക് പകർന്നു കൊടുക്കുക മഹത്തരം : പദ്മശ്രി എം.എ. യൂസഫലി!
കുവൈറ്റ് സിറ്റി: മാതൃ ഭാഷയും മാതാപിതാക്കളെ ബഹുമാനിക്കുന്ന തിനുള്ള ശീലവും സംസ്കാരമാക്കി പുതു തലമുറയ്ക്ക് പകർന്നു കൊടുക്കുകയാണ് നമുക്ക് നല്കാനാവുന്ന ഏറ്റവും വലിയ സംഭാവന എന്ന് ലുലു ഗ്രുപ്പ് ചെയർമാനും എം ഡി യുമായ പദ് മശ്രി എം എ യൂസഫലി പറഞ്ഞു. 147 - മത് മന്നം ജയന്തിയോടനുബന്ധിച്ച് പാംസ് ബീച്ച് ഹോട്ടൽ ബോൾ റൂമിൽ ഒരുക്കിയ സാംസ്‌കാരിക സമ്മേളനത്തിൽ എൻ എസ് എസ് കുവൈറ്റ് ഏർപ്പെടുത്തിയ പ്രഥമ മന്നം പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം മാതാപിതാക്കളോട് കരുണയുള്ളവരായിരിക്കണം. അതു പോലെ പ്രധാനമാണ് അന്നം തരുന്ന നാട്ടിലെ ഭരണാധികാരി കളോട് നാം എപ്പോഴും കൃതാർത്ഥരായിരിക്കേണ്ടത് അദ്ദേഹം തുടർന്നു. റിട്ടയേർഡ് ചീഫ് സെക്രട്ടറി ശ്രി ജിജി തോംസൺ ആണ് പുരസ്‌കാരം നൽകിയത്. എൻ എസ് എസ് കുവൈറ്റ് ജന. സെക്രട്ടറി ശ്രി കാർത്തിക് നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ശ്രീ അനീഷ് പി നായർ അധ്യക്ഷനായിരുന്നു.
പാഠ്യ വിഷയങ്ങൾക്കൊപ്പം പൊതു വിജ്ഞാനം ആർജ്ജിച്ചുകൊണ്ട് വ്യക്തിത്വ വികസനം സാധ്യമാക്കുന്ന തരത്തിൽനമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ പൊളിച്ചെഴുതണമെന്ന് സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനായെത്തിയ പ്രമുഖ മോട്ടിവേഷൻ പ്രഭാഷകനും എഴുത്തുകാരനു മായ റിട്ടയേർഡ് ചീഫ് സെക്രട്ടറി ശ്രി ജിജി തോംസൺ ഐ എ എസ് പറഞ്ഞു. ക്യാമ്പസ് ചുവരുകളിൽ ചെഗുവേരമാരെ വരച്ചിട്ടതുകൊണ്ട് രാഷ്ട്രീയ അതിപ്രസരം കൊണ്ട് വിദ്യാഭ്യാസ രംഗം മലീമസ മാവുന്നതിനു മാത്രമേ കരണമാവുന്നുള്ളു! പാഠ്യ വിഷയങ്ങൾക്കൊപ്പം പൊതു വിജ്ഞാനവും വ്യക്തിത്വ വികാസവും കൂടി ഉണ്ടായെങ്കിൽ മാത്രമേ മികച്ചൊരു പുതു തലമുറ ഇവിടെ രൂപപ്പെടുകയുള്ളു. ഇല്ലെങ്കിൽ യുവാക്കളുടെ യൂറോപ്പിലേക്കുള്ള കുടിയേറ്റം വര്ധിച്ചുകൊണ്ടിരിക്കുകയെയുള്ളൂ. യുവാക്കൾക്ക് ആഗ്രഹിക്കുന്ന തരത്തിൽ അന്തസ്സായി ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യവും സാഹചര്യവും തൊഴിൽ സാധ്യതകളും ഇവിടെ മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. അദ്ദേഹം തുടർന്നു.
എൻ എസ് എസ് കുവൈറ്റ് നടപ്പാക്കി വരുന്ന ഉന്നത വിദ്യാഭ്യാസ സഹായ പദ്ധതി, വിവിധ കാരുണ്യ പദ്ധതി എന്നിവക്ക് പുറമെ ചുരുങ്ങിയത് മൂന്ന് സെന്റ് ഭൂമിയുള്ള നിർധനരും പെണ്മക്കളുള്ള വിധവകൾക്കുമായി മുൻഗണന അടിസ്ഥാനത്തിൽ നിർമ്മിച്ച് നൽകുന്ന സ്നേഹ വീട് പദ്ധതിയുടെ വിളംബരം സമ്മേളനത്തോടനുബന്ധിച്ച് നടക്കുകയുണ്ടായി. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലായി ഇത്തരം പത്ത് വീടുകളാണ് നിർമ്മിച്ച് നൽകുന്നത്. പദ്ധതിയിലേക്ക് ശ്രി എം എ യുസഫ് അലി തന്റെ വകയായി മറ്റൊരു അഞ്ചു വീടുകൾ കൂടി വാഗ്ദാനം ചെയ്യുകയുണ്ടായി. ശ്രീ കെ. ജി. എബ്രഹാം(എൻ ബി ടി സി ), ശ്രീ വി പി മുഹമ്മദ് അലി (മെഡക്‌സ്), ശ്രീ സുനിൽ പറക്കപ്പാടത്ത് (ഫോണിക്സ് ഗ്രുപ്പ്), എസ്. ഡി. ബിനു (യുണിടെക്) എന്നിവർക്ക് പുറമെ പേട്രൺ ശ്രീ കെ പി വിജയ കുമാർ കുമാർ, വനിതാ സമാജം കൺവീനർ ശ്രിമതി ദീപ്തി പ്രശാന്ത് , വെൽഫെയർ കമ്മിറ്റി കൺവീനർ പി എസ് അനീഷ് തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീ ഹരി വി പിള്ളയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മനോഹരമായ മന്നം ജയന്തി 2024 സ്മരണിക പ്രകാശനം ചെയ്തു.
12 - ആം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള എകസലൻസ് അവാർഡ് കളിൽ രാഹുൽ രതീഷ് കുമാർ , ആദ്ര അനിൽ ഭാസ്കർ, ഗായത്രി അജിത് എന്നിവർ ഗോൾഡ് മെഡലുകളും, ഭദ്ര പി നായർ, ആര്യ എസ് പിള്ള , ശ്രേയനാരായൺ പിള്ള, നന്ദിത ഗിരീഷ്, ഋതിക രാജ് കൊമ്പൻ തൊടിയിൽ, കീർത്തന ഗിരീഷ്,ഗൗതം ഗിരീഷ് നായർ,റോഷിനി റീമാകുമാർ നായർഎന്നിവർ മെഡലുകളും കരസ്ഥമാക്കി. പത്താം ക്ലാസ്സിലേക്കായി ദേവിക കൃഷ്ണകുമാർ, മീനാക്ഷി നമ്പ്യാർ കൂകൽ, അർജുൻ പദ്മകുമാർ എന്നിവർ സ്വർണ്ണ മെഡലുകളും തീർത്ഥ മനോജ് കുമാർ, ശ്രേയ സുബിൻ നായർ, സൂര്യജിത് നായർ, അമൃത സജി നായർ , ആദിത്യ സഞ്ജു രാജ്, നവമി അജിത് എന്നീ വിദ്യാർത്ഥികൾ മെഡലുകളും കരസ്ഥമാക്കുകയുണ്ടായി. ശ്യാം ജി നായർ കൃതജ്ഞത രേഖപ്പെടുത്തി. മധു വെട്ടിയാർ, പ്രബീഷ് എം പി, സനൽ കുമാർ, നിശാന്ത് എസ് മേനോൻ, സുജിത് സുരേശൻ, ശ്യാംജിത് പിള്ള എന്നി ഭാരവാഹികളും വർഷ ശ്യാംജിത് അടക്കമുള്ള വനിതാ സമാജം പ്രവർത്തകരും മന്നം ജയന്തി പരിപാടി ഏകോപിപ്പിച്ചു. ഓമനക്കുട്ടൻ നൂറനാട് , ബൈജു പിള്ള, സജിത്ത് സി നായർ തുടങ്ങിയ അഡ്വൈസറി ബോർഡ് അംഗങ്ങൾ നേതൃത്വം നൽകി.