Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എൻ എസ് എസ് കുവൈറ്റ് പ്രഥമ മന്നം പുരസ്‌ക്കാരം പത്മശ്രീ എം.എ യൂസഫലിയ്ക്ക് നൽകും!

06:14 PM Feb 06, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റി കുവൈത്ത് ഭാരത് കേസരി മന്നത്ത് പത്മനാഭന്റെ പേരീല്‍ ഏര്‍പ്പെടുത്തിയ പ്രഥമ മന്നം പുരസ്‌ക്കാരം പ്രമുഖ വ്യവസായി പത്മശ്രീ എം.എ യൂസഫലിയ്ക്ക് നല്‍കും. വിവിധ മേഖലകളിൽ സമഗ്രസംഭാവന നടത്തിയിട്ടുള്ള വര്‍ക്കായി എന്‍.എസ്.എസ്. ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്ക്കാരമാണ് ഭാരത കേസരി മന്നം പുരസ്‌കാരം. 147-ാമത് മന്നം ജയന്തിയുടെ ഭാഗമായി ഫെബ്രുവരി 9ന് വെള്ളിയാഴ്ച എന്‍.എസ്.എസ്.കുവൈറ്റ് സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിലാണ് പുരസ്ക്കാരം സമര്‍പ്പിക്കുന്നത്. അന്ന് വൈകുന്നേരം അഞ്ച് മണിക്ക് സല്‍വ 'ദി പാംസ് ബീച്ച് ഹോട്ടൽ നസീമ ബാൾ റൂം ല്‍ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ വച്ചാണ് അവാര്‍ഡ് നല്‍കുക.

Advertisement

മുന്‍ ചീഫ്സെക്രട്ടറി ജിജി തോംസണ്‍ ഐ.എ.എസാണ് മുഖ്യപ്രാസംഗികന്‍. എന്‍.എസ്.എസ് കുവൈത്ത് രക്ഷാധികാരി കെ.പി.വിജയകുമാര്‍ അഡ്വവൈസറി ബോര്‍ഡ് അംഗങ്ങളായ ബൈജു പിള്ള, സജിത് സി.നായര്‍, ഓമനകുട്ടന്‍ നൂറനാട് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഓരോ വർഷവും വിവിധ മേഖലകളിൽ സമഗ്രമായ സംഭാവനകൾ നല്കിയിട്ടുള്ളവരിൽ നിന്നും സാമൂഹിക സന്തുലനം പാലിച്ചുകൊണ്ടാണ് അവാർഡ് ജേതാവിനെ കണ്ടെത്തുന്നതെന്നും എൻ എസ് എസ് നേതാക്കൾ അറിയിച്ചു. അവശത അനുഭവിക്കുന്നവർക്കായി 'കനിവ്' കാരുണ്യ പദ്ധതികൾ സംഘടന നടപ്പാക്കി വരുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായുള്ള 'സ്നേഹ വീട്' പദ്ധതി പ്രകാരം പത്ത് ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നതിനാണ് ഇത്തവണഎൻ എസ് എസ് കുവൈറ്റ് ലക്ഷ്യമിടുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് അനീഷ് പി.നായര്‍, ജനറല്‍ സെക്രട്ടറി എൻ. കാർത്തിക് നാരായണൻ, ട്രഷറര്‍ ശ്യാം ജി നായർ, വനിതാ സമാജം കണ്‍വീനര്‍ ദീപ്തി പ്രശാന്ത് എന്നിവ രാണ് വാർത്ത സമ്മേളനത്തിൽ പങ്കെടുത്തത്. എൻ എസ് എസ് ന്റെ മറ്റ് ഭാരവാഹികളും സജ്ജീവ പ്രവർത്തകരും വാർത്ത സമ്മേളന ഹാളിൽ സന്നിഹിതരായിരുന്നു.

Advertisement
Next Article