കേരളത്തിന്റെ ചുമതലയുള്ള എൻ.എസ്.യു.ഐ ജനറൽ സെക്രട്ടറി കൊല്ലപ്പെട്ടു
11:11 AM May 30, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: കേരളത്തിൻ്റെ ചുമതലയുള്ള എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരണപ്പെട്ടു. യുവ അഭിഭാഷനാണ്. ആന്ധ്രയിലെ ദർമ്മ വാരം പോണ്ട് ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തിയതായി ആന്ധ്രാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Advertisement
കെ.എസ്.യു അറുപത്തിയേഴാം സ്ഥാപകദിനാഘോഷത്തിൻ്റെ ഭാഗമായി ഇന്ന് നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തുമെന്ന് സമ്പത്ത് കുമാർ അറിയിച്ചിരുന്നങ്കിലും ഇന്നലെ രാത്രി പരിപാടികൾ റദ്ദാക്കുകയായിരുന്നു. എൻ.എസ് യു.ഐ ദേശീയ സെക്രട്ടറിയുടെ മരണത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അനുശോചനം രേഖപ്പെടുത്തി.
സ്ഥാപക ദിനത്തിൻ്റെ ഭാഗമായുള്ള ആഘോഷ പരിപാടികൾ ഒഴിവാക്കിയതായും, എല്ലാ ജില്ലാ കമ്മിറ്റികളുടേയും നേതൃത്വത്തിൽ അനുശോചന യോഗങ്ങൾ സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യർ അറിയിച്ചു.
Next Article