ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് എൻ എസ് യു ഐ ദേശീയ അദ്ധ്യക്ഷൻ
വയനാട്: കേരളം കണ്ട ഏറ്റവും വലിയ ഉരുൾപ്പൊട്ടൽ ദുരന്തത്തിന് സാക്ഷ്യം വഹിച്ച മുണ്ടകൈ ചൂരൽമല മേഖലകൾ എൻ.എസ്.യു.ഐ ദേശീയ പ്രസിഡൻ്റ് വരുൺ ചൗന്ദരി സന്ദർശിച്ചു. തുടർന്ന് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച അദ്ദേഹം കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ടി സിദ്ധീഖ് എംഎൽഎയോട് എൻ.എസ് യു.ഐ ദേശീയ പ്രസിഡൻ്റ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, എൻ.എസ്.യു.ഐ ദേശീയ ജന: സെക്രട്ടറി അനുലേഘ ബൂസാ, കെ.എസ്.യു വയനാട് ജില്ലാ പ്രസിഡൻ്റ് ഗൗതം ഗോകുൽദാസ് തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു.
ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായ ഘട്ടം മുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി കെ എസ് യു പ്രവർത്തകർ ഉണ്ടായിരുന്നു. സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിൻ്റെയും ജില്ലാ പ്രസിഡൻ്റ് ഗൗതം ഗോകുൽദാസിൻ്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ ടീം സജീവമായി ഉണ്ടായിരുന്നു. നിലവിൽ സെൻട്രൽ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2000 കിറ്റുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്തത്. തുടർന്നും സഹായങ്ങൾ ലഭ്യമാക്കാനാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.