For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കേരള കേന്ദ്ര സർവ്വകലാശാലയിൽ എൻഎസ്‌യുഐ തേരോട്ടം

പത്തുവർഷമായി എസ്എഫ്ഐ കുത്തകയാക്കിവച്ചിരുന്ന സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തു
07:42 PM Dec 19, 2024 IST | Online Desk
കേരള കേന്ദ്ര സർവ്വകലാശാലയിൽ എൻഎസ്‌യുഐ തേരോട്ടം
Advertisement

കാസർഗോഡ്: കാസർഗോഡ് പെരിയയിലെ കേരള കേന്ദ്ര സർവ്വകലാശാലയില സ്റ്റുഡന്റ്സ് കൗൺസിൽ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയിൽ നിന്ന് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്ത് എൻഎസ്‌യുഐ. പത്തുവർഷമായി എസ്എഫ്ഐ കൈവശം വച്ചിരിക്കുന്ന സീറ്റാണ് എൻഎസ്‌യുഐ പിടിച്ചെടുത്തത്. എൻഎസ്‌യുഐ യിലെ വിഷ്ണുപ്രസാദാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്ത്.
രണ്ടാം വർഷ എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് വിദ്യാർഥിയാണ് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട വിഷ്ണുപ്രസാദ് . കണ്ണൂർ ജില്ലയിലെ പെരളശ്ശേരി സ്വദേശി ആണ്.

Advertisement

മുൻ വർഷങ്ങളിൽ കോളേജ് യൂണിയൻ എൻഎസ്‌യുഐ നേടിയിരുന്നു എങ്കിലും പ്രസിഡന്റ് സ്ഥാനം ലഭിച്ചിരുന്നില്ല. 10 വർഷമായി എസ്എഫ്ഐ കെെയ്യടക്കി വച്ചിരുന്ന സീറ്റാണ് ഇത്തവണ എൻഎസ്‌യുഐ പിടിച്ചെടുത്തത്. പച്ചയായ വർഗ്ഗീയത പ്രചരിപ്പിച്ച് എൻഎസ്‌യുഐയ്ക്ക് എതിരെ ഇല്ലാ കഥകൾ പടച്ചുവിട്ട എസ്എഫ്ഐ-എബിവിപി സഖ്യത്തിന് കിട്ടിയ കനത്ത തിരിച്ചടിയാണ് ഈ ചരിത്ര വിജയമെന്ന് കെഎസ്‌യു ജില്ല പ്രസിഡന്റ് ജവാദ് പുത്തൂർ പറഞ്ഞു. ഡിസിസി പ്രസിഡന്റ് പി.കെ ഫെെസൽ എഐസിസി കോർഡിനേറ്റർ മനാഫ് നുള്ളിപ്പാടി, ഡിസിസി വെെസ് പ്രസിഡന്റ് പ്രദീപ് കുമാർ, ജനറൽ സെക്രട്ടറി സുരേഷ് പി വി,യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് കാർത്തികേയൻ പെരിയ,സംസ്ഥാന കമ്മിറ്റി അംഗം സെറ മറിയം ബെന്നി, കെഎസ്‌യു ജില്ല ഭാവാഹികളായ നൂഹ്മാൻ പള്ളന്കോട്, ശബരിനാഥ് കോടോത്ത്, അജിൽ, ആശിഷ് തുടങ്ങിയവർ സംസാരിച്ചു

Tags :
Author Image

Online Desk

View all posts

Advertisement

.