Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'ന്യായപത്രം' കോൺഗ്രസിന്റെ ജനകീയ പ്രകടന പത്രിക

05:09 PM Apr 05, 2024 IST | veekshanam
Advertisement
Advertisement

ന്യൂഡൽഹി: സാധാരണക്കാർക്കും കർഷകർക്കും സ്ത്രീകൾക്കും യുവാക്കൾക്കും ഊന്നൽ നൽകുന്ന ജനകീയ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്. നീതിയിൽ അടിസ്ഥാനമാക്കിയുള്ളതാണ് കോൺഗ്രസിൻ്റെ പ്രകടനപത്രിക. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പ്രകടനപത്രിക പ്രകാശനം ചെയ്‌തു.

കഴിഞ്ഞ പത്തുവർഷമായി മോദി സർക്കാർ വ്യാജവാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. എന്നാൽ കോൺഗ്രസ് നൽകുന്ന വാഗ്‌ദാനങ്ങൾ പാലിക്കുക തന്നെ ചെയ്യുമെന്ന് കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി. മുൻ അധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പി. ചിദംബരം തുടങ്ങിയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. പത്രിക കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി നാളെ മഹാറാലി സംഘടിപ്പിക്കാനും തീരുമാനമായി.

അധികാരത്തിലെത്തിയാൽ രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തുമെന്നും ജാതി, ഉപജാതി, അവരുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി എന്നിവ കണ്ടെത്തുമെന്നും കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നു. പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിലേക്കു വർഷന്തോറും ഒരു ലക്ഷം രൂപ നൽകുമെന്നും കോൺഗ്രസ് വാഗ്‌ദാനം ചെയ്യുന്നു. പട്ടികജാതി-പട്ടികവർഗ- ഒബിസി സംവരണം വർധിപ്പിക്കും, കേന്ദ്ര സർക്കാർ ജോലിയിൽ 50 ശതമാനം വനിതകൾക്ക് നൽകും. പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിലേക്കു വർഷം ഒരു ലക്ഷം രൂപ എത്തിക്കുമെന്നും വിളകളുടെ താങ്ങുവിലയ്ക്കു നിയമപരിരക്ഷ ഉറപ്പാക്കുമെന്നും പത്രിക വാഗ്‌ ദാനം ചെയ്യുന്നു.

ന്യായപത്രത്തെ അടിസ്ഥാനമാക്കിയാണ് കോൺഗ്രസിൻ്റെ പ്രകടനപത്രിക. കേന്ദ്ര സർക്കാർ തഴയുകയും അവഗണിക്കുകയും ചെയ്ത ജനവിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുന്ന 25 വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. പത്ത് വിഭാഗങ്ങളിലായി തിരിച്ചിരിക്കുന്ന പ്രകടനപത്രികയിൽ രാജ്യത്തിന്റെ സമസ്‌തമേഖലകളിലെയും ക്ഷേമവും വികസനവുമാണ് ലക്ഷ്യമിടുന്നത്. തുല്യനീതി, യുവാക്കൾ, സ്ത്രീകൾ, കർഷകർ, ജോലിക്കാർ, ഭരണഘടനയുടെ സംരക്ഷണം, സാമ്പത്തികം, ഫെഡറലിസം, രാജ്യസുരക്ഷ, പരിസ്ഥിതി എന്നിങ്ങനെ പത്തുവിഭാഗങ്ങളിലായി എല്ലാ മേഖലകളെയും ആഴത്തിൽ സ്‌പർശിക്കുന്നതാണ് കോൺഗ്രസ് പുറത്തിറക്കിയിരിക്കുന്ന പ്രകടന പത്രിക.നേരത്തെ അഞ്ചിന ന്യായ് പദ്ധതിയെ അടിസ്ഥാനമാക്കി കോൺഗ്രസ് തങ്ങളുടെ ഗ്യാരന്റി കാർഡുകൾ പുറത്തിറക്കിയിരുന്നു. അഞ്ച് ന്യായ് പദ്ധതികൾക്ക് കീഴിലായി 25 ഉറപ്പുകളാണ് പ്രധാനമായും കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. പങ്കാളിത്തത്തിന്റെ നീതി, കർഷകർക്ക് നീതി, തൊഴിലാളികൾക്ക് നീതി, യുവാക്കൾക്ക് നീതി, സ്ത്രീകൾക്ക് നീതി എന്നിങ്ങനെ അഞ്ച് വിഭാഗങ്ങൾക്ക് കീഴിലാണ് കോൺഗ്രസ് 25 ഉറപ്പുകൾ ജനങ്ങൾക്ക് നൽകുന്നത്.

കോൺഗ്രസിന്റെ 'ന്യായപത്രം' ഇങ്ങനെ:

• പഴയ പെൻഷൻപദ്ധതി പുനഃസ്ഥാപിക്കും
• കശ്മീരിന് സംസ്ഥാന പദവി, ലഡാക്കിന് പ്രത്യേക പദവി

• കർഷക ന്യായ്

• തൊഴിലാളി ന്യായ്

. സമത്വ ന്യായ്

• യുവ ന്യായ്

Tags :
featured
Advertisement
Next Article