ഒഐസിസി കെയർ ടീം വർക്ക് ഷോപ് നടത്തി!
കുവൈറ്റ് സിറ്റി : ഒഐസിസി ജീവകാരുണ്യ പ്രവർത്തന വിഭാഗമായ 'ഒഐസിസി കെയർ ടീം' അതിന്റെ പ്രവർത്തനങ്ങൾ വിപുലീകരി ക്കു ന്നതോടനുബന്ധിച്ച് വർക്ക് ഷോപ് നടത്തി. ടീമിന്റെ പ്രവർത്ത ങ്ങൾ കൂടുതൽ മികവോടു കൂടി ഏകോപിപ്പിക്കുന്നതിനും ചിട്ട പ്പെടു ത്തുന്നതിനും ഉദ്ദേശിച്ച് ആണ് ഇത്തരം ഒരു ലീഡർഷിപ്പ് ട്രെയിനിങ് ക്ലാസ് സഘടിപ്പിച്ചത്.
അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന ലീഡർ ഷിപ് ട്രെയിനിങ് ക്ലാസ്സിൽ ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബിനു ചെമ്പാലയം അധ്യക്ഷനായിരുന്നു. ഇതുവരെയുള്ള പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടും വിശദീകരണങ്ങളും കെയർ ടീം അംഗങ്ങളായ ഷഹീദ് ലബ്ബ, ലിപിൻ മുഴകുന്ന് എന്നിവർ നൽകി. കെ ഒ സി ട്രെയിനർ കൂടിയായ
ശ്രീ അബ്ദുൽ ഗഫൂർ വി ഞജാ നപ്രഥമായ ട്രെയിനിങ് ക്ലാസ് നടത്തി . പ്രവാസികൾ ആയ നാം ഓരോരുത്തരും ജീവിതത്തിൽ ദിവസവും കുറഞ്ഞത് 15 മിനിട്ട് എങ്കിലും അവനവനു വേണ്ടി മാറ്റിവെക്കേണ്ടുന്ന ആവശ്യകഥയെ കുറി ച്ച് അദ്ദേഹം ബോധ്യപ്പെടുത്തി. മികച്ച രീതിയിലുള്ള പേരെന്റിങ്ങിനെ കുറി ച്ചും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.
നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി എസ്സ് പിള്ള, ട്രഷറർ രാജീവ് നടുവിലെമുറി എന്നിവർ ഒഐസിസി കെയർ ടീമിന്റെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നുസംസാരിച്ചു. ഒഐസിസി കെയർ ടീം ന്റെ മൊമെന്റോ ശ്രീ ബി എസ്സ് പിള്ള ശ്രീ അബ്ദുൽ ഗഫൂർ നു നൽകി അദ്ദേഹത്തെ ആദരിച്ചു. കെയർ ടീമിനു വേണ്ടി അക്ബർ വയനാട് സ്വാഗതവും ആന്റോ വാഴപ്പള്ളി നന്ദിയും പറഞ്ഞു.