Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മൻമോഹൻസിങ്  അനുശോചന യോഗം സംഘടിപ്പിച്ച് ഒഐസിസി കുവൈറ്റ്

03:47 PM Dec 29, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിങ് അനുശോചന യോഗം  നടന്നു. 28 ഡിസംബർ 2024 ന്  സായാഹ്നത്തിൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന അനുശോചന യോഗത്തിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ്. പിള്ള  അധ്യക്ഷനായിരുന്നു. അന്തരിച്ച സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് ആദരവ് അർപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.  യോഗത്തിൽ കെഎംസിസി നാഷണൽ കമ്മറ്റി വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി മുഖ്യ പ്രഭാഷനാം നടത്തി. ഗ്രാമീണ ജനതയുടെ കയ്യിൽ പണം എത്തിയാലേ പട്ടിണിപ്പാവങ്ങളുടെ ദുരിതത്തിന് അറുതിയാവൂവെന്ന് മനസ്സിലാക്കിയ നേതാവായിരുന്നു മന്മോഹൻജി. ബാങ്കിങ് മേഖലയിലെ ഉന്നത പദവികളിൽ നിന്ന് ആര്ജിച്ചെടുത്ത കഴിവ് നരസിംഹറാവു മന്ത്രിസഭയിൽ ധനമന്ത്രിയായിരിയ്ക്കേ പ്രോജനപ്പെടുത്തിയതുകൊണ്ടാണ് പിന്നീട് വന്ന സാമ്പത്തിക ഞെരുക്കത്തിൽ നിന്നും ഇന്ത്യക്ക് പിടിച്ചു നിൽക്കാനായത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  

Advertisement

 കോൺഗ്രസ് നേതാവ് കൃഷ്ണൻ കടലുണ്ടി അനുശോചനകുറിപ്പ് അവതരിപ്പിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി,  ഭക്ഷ്യ  സുരക്ഷാ പദ്ധതിയടക്കമുള്ള സാമൂഹിക സുരക്ഷിതത്വ പദ്ധതികൾ  മൻമോഹൻസിങ്ങിന്റെ തൊപ്പിയിലെ തൂവലുകളായി രാജ്‌ജ്യത്തെ ജനത എന്നും ഓർമ്മിക്കും. സാമൂഹിക പുരോഗതി സർവ്വതല സ്പർശിയാകണം എന്ന കാഴ്ചപ്പാടിലധിഷ്ഠിതമായിരുന്നു മൻമോഹൻസിങ്ങിന്റെ ഉദാരീവൽക്കരണത്തിനും തുടക്കം കുറിച്ചുകൊണ്ട്  അതുവരെയുണ്ടായിരുന്ന നയത്തിൽ നിന്ന്മാറിയ ദിശയോടെയുള്ള സാമ്പത്തിക നയം.

കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസീസ് തിക്കോടി, ഒഐസിസി നാഷണൽ സെക്രട്ടറി നിസ്സാം തിരുവനന്തപുരം, ലുലു എക്സ്ചേഞ്ച് ഉദ്യോഗസ്ഥനായ ഷഫാസ് അഹ്‌മദ്‌ ഫസൽ, ഒഐസിസിയുടെ  വിവിധ ജില്ലയുടെയും പോഷക സംഘടനയുടെയും  പ്രതിനിധികളായ ബിനോയ് ചന്ദ്രൻ, സുരേന്ദ്രൻ മൂങ്ങത്ത്, അനൂപ് സോമൻ,  ഷോബിൻ സണ്ണി, ബാത്തർ വൈക്കം, സാബു പോൾ, എബി പത്തനംതിട്ട, അൽ അമീൻ, മാത്യു മാറനാട്‌, വിൽസൺ ബത്തേരി, ചിന്നു റോയ്, അനിൽ ചീമേനി, വിനീഷ് പല്ലക്, അനിൽ വർക്കല, റെജി കൊരുത്, ഇസ്മായിൽ  മലപ്പുറം, ബാബു എബ്രഹാം, എ.ഐ. കുര്യൻ, നാസർ  എന്നിവർ അനുശോചനം രേഖപ്പെടുത്തി. നാഷണൽ കമ്മറ്റി സെക്രട്ടറിമാരായ സുരേഷ് മാത്തൂർ സ്വാഗതവും ജോയ് കരവാളൂർ നന്ദിയും അറിയിച്ചു. ഡോക്ടർ മൻമോഹൻ സിംഗിന്റെ ഛായചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു. ഷബീർ കൊയിലാണ്ടി, കലേഷ് ബി. പിള്ള, ചന്ദ്രമോഹൻ  എന്നിവർ പരിപാടികൾ  ക്രോഡീകരിച്ചു.

Advertisement
Next Article