ഉണ്ണികൃഷ്ണ കുറുപ്പിന് ഒഐസിസി ആദരാഞ്ജലികളർപ്പിച്ചു
08:11 PM Dec 05, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
കുവൈറ്റ് സിറ്റി : കഴിഞ്ഞ ദിവസം നിര്യാതനായ ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ശ്രീ ഉണ്ണികൃഷ്ണ കുറുപ്പിന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആദരാജ്ഞലികൾ അർപിച്ചു. സഭ മോർചുറിയിൽ അന്തിമോപചാരത്തിനു വെച്ച ഭൗതിക ശരീരത്തിൽ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിക്കുവേണ്ടി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സാമുവേൽ ചാക്കോ റീത്ത് സമർപ്പിച്ചു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി വര്ഗീസ് ജോസഫ് മാരാമൺ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് വിപിൻ മങ്ങാട്ട്, യൂത്ത് വിങ് വൈസ് പ്രസിഡന്റ് മനോജ് റോയ്, കലേഷ് ബി പിള്ളൈ, വിജോ പി തോമസ്, ബത്താർ വൈക്കം,ലിബിൻ മുഴക്കുന്ന്,ബിനു യോഹന്നാൻ,ചിന്നു റോയ് തുടങ്ങി ഒഐസിസി നേതാക്കൾ പങ്കെടുത്തു. ഭൗതിക ശരീരം നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകീട്ട് ജസീറ ഫ്‌ളൈറ്റിൽ കൊച്ചിയിലേക്ക് കൊണ്ട് പോകും.
Advertisement