For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മതേതരത്വം വിളിച്ചോതി ഒ.ഐ.സി.സി ഇഫ്‌താർ സംഗമം.

മതേതരത്വം വിളിച്ചോതി ഒ ഐ സി സി ഇഫ്‌താർ സംഗമം
Advertisement

കുവൈറ്റ് സിറ്റി: ഒ.ഐ.സി.സി നാഷണൽ കമ്മറ്റി സംഘടിപ്പിച്ച ഇഫ്‌താർ വിരുന്ന് വിവിധ മത രാഷ്ട്രീയ കൂട്ടായ്മയുടെ ഒത്തുചേരലായി. ഏപ്രിൽ 3 ന് അബ്ബാസിയ യുണൈറ്റഡ് സ്കൂളിൽ വെച്ച് നടന്ന ഇഫ്‌താർ സംഗമത്തിൽ ഒ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി ബി.സ്. പിള്ള അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് എബി വാരിക്കാട് ഉത്ഘാടനവും പ്രമുഖ പ്രഭാഷകനും എഴുത്തു കാരനുമായ അബ്ദുറഹ്മാൻ തങ്ങൾ റമദാൻ സന്ദേശം നൽകി. വ്രതം വിശ്വാസികളെ പഠിപ്പിക്കുന്നത് ശ്രേഷ്ഠമായ മാനസികവും ശാരീരികവുമായ സംസ്കരണവും ഭക്തിയും ജീവിത നിയന്ത്രണ വുമാണ്. തിരിച്ചറിവ് നഷ്ടമാവുന്ന സൗഹൃദങ്ങൾ അന്യമാകുന്ന സമകാലിക ലോകത്തു വേദ വെളിച്ചം പകരുന്ന അറിവുകൾ നമ്മുടെ ജീവിതത്തിനു ദീപ്തി പകരുന്നു. ദൈവത്തിലേക്ക് നാം അടുക്കു ന്നതോടു കൂടി മനുഷ്യരുമായുള്ള അടുപ്പവും വർധിപ്പിക്കേണ്ടതുണ്ട്. ഇത്തരം സഹൃദ വേദികൾ അതിനു പ്രചോദനമാവുമെന്നും ജനാബ് അബ്ദുൽ റഹ്‌മാൻ തങ്ങൾ റമദാൻ സന്ദേശത്തിൽ പറഞ്ഞു.

Advertisement

ഷറഫുദ്ദിൻ കണ്ണേത്ത് (കെ.എം.സി.സി) ബി.എം. ഇക്ബാൽ (കെ.കെ.എം.എ) ഷെരീഫ് പി.ടി (കെ.ഐ.ജി) കണ്ണൂർ ഡി.സി.സി സെക്രട്ടറി വി.സി നാരായണൻ, സാംസ്‌കാരിക പ്രവർത്തകരായ സിദ്ദിഖ് വലിയകത്ത്,ബഷീർ ബാത്ത, ഒ.ഐ.സി.സി ജനറൽ സെക്രെട്ടറിമാരായ വര്ഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര, സെക്രട്ടറി ജോയ് കരുവാളൂർ , ട്രഷറർ രാജീവ് നടുവിലേമുറി,വനിതാ വിഭാഗം ജന. സെക്രട്ടറി ഷെറിൻ ബിജു, ഷംസുദ്ദിൻ താമരക്കുളം, വിബീഷ് തിക്കോടി, വര്ഗീസ് പോൾ, റൈജു അരീക്കര ( തിരുവല്ല അസോസിയേഷൻ) തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

കുവൈറ്റിലെ വിവിധ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക , മാധ്യമ പ്രതിനിധികൾ സംബന്ധിച്ചു .നേതൃത്വത്തിൽ , ഒ.ഐ.സി.സി ജില്ലാ ഭാരവാഹികൾ, യൂത്ത് വിങ് ഭാരവാഹികൾ, വിവിധ പോഷക സംഘടനാ പ്രതിനിധികൾ , വനിതാ വിഭാഗം പ്രതിനിധികൾ എന്നിവർ പരിപാടി നിയന്ത്രിച്ചു. നാഷണൽ കമ്മറ്റി സെക്രട്ടറിമാരായ നിസ്സാം തിരുവനന്തപുരം സ്വാഗതവും സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.