വികാര നിർഭരമായി ഓ.ഐ.സി.സി ഉമ്മൻ ചാണ്ടി അനുസ്മരണം!
കുവൈറ്റ് സിറ്റി : ഒ.ഐ.സി.സി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം വികാര നിർഭരമായ അനുഭവ സാക്ഷ്യങ്ങൾ അനാവരണം ചെയ്യപ്പെടുന്നതിനു വേദിയായി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ജൂലൈ 19 വെള്ളിയാഴ്ച നടന്ന അനുസ്മരണ സമ്മേളനത്തിൽ കുവൈറ്റ് ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ വര്ഗീസ് പുതുക്കുളങ്ങര അധ്യക്ഷനായിരുന്നു.
കുവൈറ്റ് ഒഐസിസി യുടെ ചുമതലയയുമുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ അബ്ദുൽ മുത്തലിബ് ഓൺലൈനിലൂടെ സമ്മേളനം ഉത്ഘാടനം ചെയ്തു. കേരളത്തിന്റെ വികസന രംഗത്ത് ഉമ്മൻ ചാണ്ടി നൽകിയ മഹത്തായ സംഭാവനകളും അദ്ദേഹത്തിന്റെ ദീർഘ വീക്ഷണത്തോടെയും നിറഞ്ഞ പുഞ്ചിരിയോട് കൂടിയും ഏത് പ്രതിസന്ധി ഘട്ടത്തെയും നേരിടുവാനുണ്ടായിരുന്ന കഴിവ് ഇത്ര രാഷ്ട്രീയ പ്രവർത്തകർക്ക് മാതൃകയാക്കാ വുന്നതാണ്ൻ. രോപണങ്ങൾ കൊണ്ട് വന്നു വികസന പദ്ധതികളെ തുരങ്കം വെക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് തുറന്നു പറഞ്ഞ മഹത് വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയുടേതെന്നു ഉത്ഘാടന പ്രസംഗത്തിൽ അഡ്വ. അബ്ദുൽ മുത്തലിബ് എടുത്തു പറഞ്ഞു. ഒഐസിസി ഗ്ലോബൽ കമ്മറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള മുഖ്യ പ്രഭാഷണം നടത്തി.
ഹാരിസ് വള്ളിയോത്ത് (കെ.എം.സി.സി), അനിൽ കുമാർ (കല), ഏ.പി. അബ്ദുൽ സലാം (കെ.കെ.എം.എ), ദിനു കമൽ (സാരഥി), മാർട്ടിൻ (ജോസഫ് ഗ്രൂപ്പ്), കാർത്തിക് നാരായൺ (എൻ.സ്.സ്), രാജീവ് നാടുവിലേമുറി (ഒ.ഐ.സി.സി ട്രഷറർ) എന്നിവർക്ക് പുറമെ ഒഐസിസി ജില്ലാ ഭാരവാഹികളായ കൃഷ്ണൻ കടലുണ്ടി (കോഴിക്കോട്), ബിനോയ് ചന്ദ്രൻ (ആലപ്പുഴ), ബൈജു പോൾ (ഇടുക്കി), ജസ്റ്റിൻ ജെയിംസ് (കോട്ടയം), അക്ബർ വയനാട് (വയനാട് ), റോയ് യോയാക്കി (എറണാംകുളം), ജലിൻ തൃപ്പയാർ (തൃശൂർ), ഇസ്മായിൽ ഐ. കെ. (പാലക്കാട് ) സിദ്ദിഖ് അപ്പക്കൻ ( കണ്ണൂർ ), സുരേന്ദ്രൻ മൂങ്ങത്ത് (കാസർഗോഡ്)എന്നിവരും ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. പോഷക സംഘടനാ നേതാക്കളായ ഷോബിൻ സണ്ണി ( യൂത്ത് വിങ്), ആന്റോ ( വെൽഫെയർ വിങ്), എന്നിവരും സജീവ് നാരായണൻ, ബാത്തർ വൈക്കം, റെജി കൊരുത് തുടങ്ങിയവരുമെല്ലാം ഉമ്മൻചാണ്ടിയുമായി പല സമയങ്ങളിൽ ഇടപെടേണ്ടിവന്ന അവസരങ്ങളിലെ സ്പന്ദിക്കുന്ന ഓർമ്മകൾ ഓർത്തുകൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തി.കുവൈറ്റിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നൂറ്കണക്കിന് ആളുകൾ പങ്കെടുത്ത സമ്മേളനത്തിൽ പുഷ്പാർച്ചനയും പായസ സദ്യയും നടന്നു. നാഷണൽ കമ്മറ്റി സെക്രട്ടറിമാരായ നിസ്സാം എം.എ സ്വാഗതവും ജോയ് കരവാളൂർ നന്ദിയും പറഞ്ഞ അനുസ്മരണ സമ്മേളനത്തെ സെക്രട്ടറി സുരേഷ് മാത്തൂർ ഏകോപിപ്പിച്ചു.