ഒ.ഐ.സി.സി നാഷണൽ കമ്മീറ്റി മനോജ് മാത്യു വിനു യാത്രയയപ്പ് നൽകി
കുവൈറ്റ് സിറ്റി : ജോലി സംബന്ധിച്ച് കുവൈറ്റിൽ നിന്ന് യാത്രയാകുന്ന ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മറ്റി സെക്രട്ടറി മനോജ് ചണ്ണപ്പേട്ടക്കും കുടുംബത്തിനും ഒ.ഐ.സി.സി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അബ്ബാസിയ കാലിക്കറ്റ് ഷെഫിൽ വെച്ച് യാത്രയയപ്പ് നൽകി. കുവൈറ്റിൽ ഒഐസിസി യുടെ ആവിർഭാവം മുതൽ അതിന്റെ നേതൃ നിരയുടെ ഭാഗമായി പ്രവർത്തിച്ചു വരികയായിരുന്നു ശ്രീ മനോജ് മാത്യു. ആക്ടിങ് പ്രസിഡന്റ് എബി വാരിക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടനാ ജനറൽ സെക്രട്ടറി ബി.സ്. പിള്ള സ്വാഗതം പറഞ്ഞു.
ജനറൽ സെക്രട്ടറിമാരായ വര്ഗീസ് ജോസഫ് മാരാമൺ, ബിനു ചേമ്പാലയം, ജോയ് ജോൺ തുരുത്തിക്കര, സെക്രെട്ടറിമാരായ ജോയ് കരുവാ ളൂർ, സുരേഷ് മാത്തൂർ എന്നിവർ ആശംസകൾ അറിയിച്ചു. മനോജ് മാത്യുവിന്റെ കുവൈറ്റിൽ നിന്നുള്ള വിട്ടു പോക്ക് ഓ.ഐ.സി.സി യെ സംബന്ധിച്ച് വലിയ നഷ്ട്ടമാണെങ്കിലും അദ്ദേഹത്തിന് തുടർന്നുള്ള ജീവിതത്തിൽ സകല വിധ വിജയങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാസംഗികർ ആശംസിച്ചു. സംഘടനയുടെ സ്നേഹോപഹാരം സ്വീകരിച്ച് മനോജ് ചണ്ണപ്പേട്ട മറുപടി പ്രസംഗം നടത്തി. ട്രഷറർ രാജീവ് നടുവിലെ മുറി നന്ദി പറഞ്ഞു.