വയനാട്ടിലെ കാട്ടാന ആക്രമ മരണം: ഒഐസിസി പ്രതിഷേധിച്ചു!
05:56 PM Feb 11, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
കുവൈറ്റ് സിറ്റി : ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം കാട്ടുമൃഗത്തിന്റെ ആക്രമണത്താൽ ജീവൻ പൊലിയേണ്ടി വന്ന പാവം കർഷകന്റെ മരണത്തിനു ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് കുവൈറ്റ് ഒഐസിസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ നികുതിപ്പണം കൊണ്ട് ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥർ ഉഅത്തരവാദിത്വങ്ങൾ നിറവേറ്റാൻ ബാധ്യസ്ഥരാണ്. മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണം. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമില്ലായ്മയ്ക്ക് കൂട്ടുനിൽക്കുന്ന വനംവകുപ്പ് മന്ത്രി രാജിവെക്കണം എന്നും ഒഐസിസി ആവശ്യപ്പെട്ടു . മനുഷ്യ ജീവന് ഒട്ടും വിലയില്ലെന്ന സ്ഥിതി സംജാതമായിരിക്കയാണ്. മരിച്ചത് കാട്ടുമൃഗമായിരുന്നെങ്കിൽ ഇതിനോടകം നിരവധി ആളുകളുടെ പേരിൽ കേസുകൾ വരുമായിരുന്നു എന്ന് ഒഐസിസി ഓർമ്മിപ്പിച്ചു.
Advertisement