ഒഐസിസി സുരക്ഷാ പദ്ധതി തുക കൈമാറി
റിയാദ് : ഒഐസിസി റിയാദ് കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് അന്തരിച്ച അബ്ദുൾ മജീദിനുള്ള ഒഐസിസി സുരക്ഷാ പദ്ധതി തുക കണ്ണൂരിലെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി കൈമാറി . കണ്ണൂർ പള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് വസന്ത് പള്ളിയംമൂലയിൽ നിന്ന് മകൻ മുഹമ്മദ് അർഷാദ് മജീദ് സ്വീകരിച്ചു.
ചടങ്ങിൽ പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രഘുനാഥ് തളിയിൽ, ജില്ല പ്രസിഡന്റ് മുഹമ്മദലി കൂടാളി, ഒ ഐ സി സി ഗ്ലോബൽ കമ്മറ്റി അംഗം അഷ്‌കർ കണ്ണൂർ, ,ഒ ഐ സി സി കണ്ണൂർ ജില്ലാ ഭാരവാഹികൾ ആയിരുന്ന മൻസൂർ പി എം,അഷ്‌റഫ് എം എന്നിവർ പങ്കടുത്തു.
ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി, അംഗങ്ങൾക്കായി ഏർപ്പെടുത്തിയ സുരക്ഷാ പദ്ധതിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചട്ടുള്ളത്. ഓരോ വർഷവും പുതുക്കുന്ന രീതിയിൽ ആണ് പദ്ധതി ആവിഷ്‌ക്കരിച്ചട്ടുള്ളത്. മുറ തെറ്റാതെ സുരക്ഷാ പദ്ധതി അംഗത്വം പുതുക്കുന്ന അംഗങ്ങൾക്ക് പുതുക്കി നിശ്ചയിക്കുന്ന തുകയ്ക്കായിരിക്കും ഇൻഷുറൻസ് ലഭിക്കുക . മരണം കൂടാതെ കാൻസർ, കിഡ്‌നി സംബന്ധമായ രോഗങ്ങൾക്കും പദ്ധതിയിൽ സുരക്ഷാ ഒരുക്കിയിട്ടുണ്ട്.
2025 ലേക്കുള്ള സുരക്ഷാ പദ്ധതിയുടെ ഉദ്‌ഘാടനം റിയാദിലെത്തുന്ന എം കെ പ്രേമചന്ദ്രൻ എം പി നവംബർ 2നു റിയാദ് സബർമതിയിൽ നിർവഹിക്കുമെന്നും പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.