അതിവേഗ ഭക്ഷണ വിതരണത്തിലേക്ക് ഒല കാബ്സ്
ഒല കാബ്സ് അതിവേഗ ഭക്ഷണ വിതരണ വിപണിയിലേക്ക് പ്രവേശിച്ചു. ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി) പ്ലാറ്റ്ഫോം ഉപയോഗിച്ച് ഒല ഡാഷ് എന്ന പേരില്‍ വെറും 10 മിനിറ്റിനുള്ളില്‍ കമ്പനി പുതിയ ഫുഡ് ഓര്‍ഡറിംഗ് പ്ലാറ്റ്ഫോം ആരംഭിച്ചു. ബെംഗളൂരുവില്‍ ആദ്യം ആരംഭിച്ച ഒല ഡാഷ് സേവനം ഇപ്പോള്‍ കമ്പനിയുടെ പ്രധാന ആപ്പില്‍ ലഭ്യമാണ്. ഇത് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള റെസ്റ്റോറന്റുകളുടെ ലിസ്റ്റില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. ഇപ്പോള്‍, ഒല ഡാഷിലൂടെ, അതിവേഗ ഫുഡ് ഡെലിവറികളുടെ കുതിച്ചുയരുന്ന വിപണിയില്‍ നേട്ടം കൈവരിക്കാന്‍ കമ്പനി ശ്രമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ടെക് നഗരത്തില്‍ ഒല പാഴ്‌സല്‍ സര്‍വീസ് കമ്പനി ആരംഭിച്ചിരുന്നു. ഇലക്ട്രിക് സ്‌കൂട്ടറുകള്‍വഴി പാഴ്‌സലുകള്‍ എത്തിക്കുന്ന സംരംഭമാണ് ഇത്. അഞ്ച് കിലേമീറ്ററിന് 25 രൂപയും 10 കിലോമീറ്ററിന് 50 രൂപയും 20 ന് 100 രൂപയുമാണ് നിരക്ക്.