Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പഴയ പാഠപുസ്തകങ്ങളും ഇനി ഡിജിറ്റൽ രൂപത്തിൽ

09:59 PM Feb 01, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: കേരളത്തിലെ പഴയ പാഠപുസ്തകങ്ങളും ഇനി ഡിജിറ്റൽ രൂപത്തിൽ ലഭിക്കും. 1250ലധികം പാഠപുസ്തകങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡിജിറ്റലൈസ് ചെയ്തത്. 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളുടെ ഏകദേശം 1,50,000 പേജുകൾ ഇതിനോടകം ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ ഭാഗമായി ഗവേഷകർക്കും വിദ്യാർഥികൾക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയുന്ന ലൈബ്രറിക്ക് അനുബന്ധമായി ടെക്സ്റ്റ്ബുക്ക് ആർക്കൈവ്സും നിലവിലുണ്ട്. നിരവധി വർഷങ്ങളായി പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള പാഠപുസ്തകങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. കാലപ്പഴക്കം കൊണ്ട് പല പുസ്തകങ്ങളും ഉപയോഗശൂന്യമാകാൻ സാധ്യതയുണ്ട്. ഇക്കാര്യം എസ്.സി.ഇ.ആർ.ടി. ഗവേണിംഗ് ബോഡി യോഗം വിശദമായി ചർച്ച ചെയ്യുകയും നിലവിലെ ആർക്കൈവ്സ് ഡിജിറ്റൈസ് ചെയ്യുന്നതിന് തീരുമാനം കൈക്കൊള്ളുകയും ചെയ്തു. ഇതിന്റെ ഭാഗമായി നിലവിൽ 1250ലധികം പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്തിട്ടുള്ളത്. 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളുടെ ഏകദേശം 1,50,000 പേജുകൾ ഇതിനോടകം ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞു. ഈ പ്രവർത്തനം ഇനിയും തുടരേണ്ടതുണ്ട്. ഡിജിറ്റലൈസ് ചെയ്ത പുസ്തകങ്ങൾ പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

Advertisement

Tags :
kerala
Advertisement
Next Article