ഒമർ അബ്ദുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രിയാകും; തീരുമാനം നിയമസഭാ കക്ഷി യോഗത്തിൽ
04:51 PM Oct 10, 2024 IST
|
Online Desk
Advertisement
ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ളയെ പ്രഖ്യാപിച്ചു. നാഷണൽ കോൺഫറൻസ് നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം. ഫറൂക്ക് അബ്ദുള്ളയാണ് ഒമർ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇത് രണ്ടാം തവണയാണ് ഒമർ അബ്ദുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രിയാവുന്നത്. ലഫ്. ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശമുന്നയിക്കുമെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.
Advertisement
Next Article