For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കോൺഗ്രസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാർച്ച് 22ന്

07:46 PM Aug 16, 2024 IST | Online Desk
കോൺഗ്രസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാർച്ച് 22ന്
Advertisement

കൊച്ചി: ഹിൻഡൻബർഗ് റിപ്പോർട്ടറിന്റെ അടിസ്ഥാനത്തിൽ ജെപിസി അന്വേഷണവും സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിന്റെ രാജിയും ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഈ മാസം 22ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. കെപിസിസിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് രാജേന്ദ്ര മൈതാനത്തിൽ നിന്നും മാർച്ച് ആരംഭിക്കും. ഡിസിസി ഓഫീസിൽ നടന്ന കോൺഗ്രസ് നേതൃ യോഗത്തിൽ ആയിരുന്നു തീരുമാനം. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ടി ജെ വിനോദ് എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്റ്‌ വി ജെ പൗലോസ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ എസ് അശോകൻ, ദീപ്തി മേരി വർഗീസ്, നേതാക്കളായ എൻ വേണുഗോപാൽ, കെ പി ധനപാലൻ, ഡൊമനിക് പ്രസന്റേഷൻ, ജയ്‌സൺ ജോസഫ്, കെ എം സലീം, ചന്ദ്രശേഖര വാര്യർ, ബാബു പുത്തനങ്ങാടി, ജോസഫ് ആന്റണി, എം ജെ ടോമി, അബ്ദുൽ ലത്തീഫ്, കെ വി പോൾ, കെ എക്സ് സേവ്യർ തുടങ്ങിയവർ സംസാരിച്ചു.

Advertisement

അടിക്കുറുപ്പ്: ഡിസിസി ഓഫീസിൽ നടന്ന കോൺഗ്രസ് നേതൃയോഗം കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. നേതാക്കളായ ജയ്സൺ ജോസഫ്, കെ പി ധനപാലൻ, മുഹമ്മദ്‌ ഷിയാസ്, വി ജെ പൗലോസ്, എൻ വേണുഗോപാൽ, ഡൊമിനിക് പ്രസന്റേഷൻ, ടി ജെ വിനോദ്, കെ എം സലീം, എസ് അശോകൻ എന്നിവർ വേദിയിൽ.

Tags :
Author Image

Online Desk

View all posts

Advertisement

.