Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തിൽ, പരമാവധി വോട്ടർമാരെ നേരിൽകണ്ട് രാഹുൽ

08:51 PM Nov 18, 2024 IST | Online Desk
Advertisement

പാലക്കാട്‌: യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇന്നലത്തെ പര്യടനം ആരംഭിച്ചത് പാലക്കാട് നഗരസഭയ്ക്ക് കീഴിലുള്ള ജൈനമേട് നിന്നും ആണ്. പ്രദേശത്തുള്ള വീടുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള വോട്ട് അഭ്യർത്ഥനയാണ് നടന്നത്. ഏറെ ആവേശകരമായ പിന്തുണയാണ് വോട്ടർമാരിൽ നിന്നും രാഹുലിന് ലഭിച്ചത്. തുടർന്ന് എസ് ടി യു സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ക്യാമ്പയിനിലും സ്ഥാനാർത്ഥി പങ്കെടുക്കുകയുണ്ടായി. പിന്നീട് സ്ഥാനാർത്ഥി കടന്നുചെന്ന ഇല്ലത്തുപറമ്പിൽ സ്ത്രീകളും കുട്ടികളും യുവാക്കളും അടക്കമുള്ളവർ രാഹുലിനെ കാണുന്നതിനായി തടിച്ചു കൂടിയിരുന്നു. ഏവരുടെയും സ്നേഹ സ്വീകരണങ്ങൾക്ക് ഹൃദയത്തിൽ നിന്നുള്ള നന്ദി നൽകിയാണ് രാഹുൽ അവിടെ നിന്നും മടങ്ങിയത്. തുടർന്ന് മാങ്കുളത്തും വീടുകൾ കേന്ദ്രീകരിച്ചുള്ള വീടുകൾ കേന്ദ്രീകരിച്ചുള്ള വോട്ട് അഭ്യർത്ഥന തന്നെയാണ് സ്ഥാനാർത്ഥി നടത്തിയത്. തുടർന്ന് ലക്ഷംവീട്, മുറിക്കാവ് എന്നിവിടങ്ങളിലും സ്ഥാനാർഥി വീടുകൾ കയറിയുള്ള പ്രചാരണം നടത്തി. അതിനുശേഷം ഉച്ചയ്ക്ക് രണ്ടുമണിക്ക് ഒലവക്കോട് ജംഗ്ഷനിൽ നിന്നും കൂറ്റൻ റോഡ്ഷോ ആരംഭിച്ചു. ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് രാഹുൽ പാലക്കാടിന്റെ ജനഹൃദയങ്ങൾ കീഴടക്കി മുന്നേറിയത്. ഒലവക്കോട് ആരംഭിച്ച റോഡ് ഷോ പേഴുംകര, മേഴ്സി കോളേജ്, തിരുനെല്ലായി, കെഎസ്ആർടിസി, ഐഎംഎ എന്നിവിടങ്ങളിൽ തടിച്ചുകൂടിയവരുടെ സ്നേഹ സ്വീകരണങ്ങൾ ഏറ്റുവാങ്ങി സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്ത് എത്തിയപ്പോൾ ആവേശക്കടലായി മാറുകയായിരുന്നു. മുദ്രാവാക്യം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ എവിടെയും ഉയർന്നത് ഇനി രാഹുൽ എന്ന മുദ്രാവാക്യമായിരുന്നു. പ്രവർത്തകരും നേതാക്കളും നൃത്തം ചെയ്തും മുദ്രാവാക്യം വിളിച്ചും സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്തെ മൂവർണ്ണ മുഖരിതമാക്കി. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംപിമാരായ വി കെ ശ്രീകണ്ഠൻ, ബെന്നി ബഹനാൻ, അടൂർ പ്രകാശ്, ജെബി മേത്തർ, ഷാഫി പറമ്പിൽ, എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ്‌ എംഎൽഎ, എംഎൽഎമാരായ അൻവർ സാദത്ത്, എൻ ഷംസുദ്ദീൻ, എം വിൻസെന്റ്, നടൻ രമേശ്‌ പിഷാരടി, നേതാക്കളായ ജ്യോതികുമാർ ചാമക്കാകല, ബി എ അബ്ദുൽ മുത്തലിബ്, സി ചന്ദ്രൻ, എ തങ്കപ്പൻ, മരയ്ക്കാർ മാരായമംഗലം, പി കെ ഫിറോസ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement

Tags :
kerala
Advertisement
Next Article