For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഓണം അവധി; പ്രത്യേക അന്തർസംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

10:47 AM Aug 08, 2024 IST | Online Desk
ഓണം അവധി  പ്രത്യേക അന്തർസംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി
Advertisement

തിരുവനന്തപുരം:ഓണക്കാല അവധി ദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ഈ സര്‍വീസുകളുടെ ഓണ്‍ലൈൻ റിസര്‍വേഷൻ ആഗസ്റ്റ് പത്തു മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisement

സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 23വരെയുളഅള ദിവസങ്ങളിലായിരിക്കും കേരളത്തിൽ നിന്ന് ബെംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചും പ്രത്യേക ബസ് സര്‍വീസുകളുണ്ടായിരിക്കുക.

ഈ റൂട്ടുകളില്‍ നിലവിലുള്ള 90 ഓളം ഷെഡ്യൂള്‍ സര്‍വീസുകള്‍ക്ക് പുറമെയാണ് ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസ്സുകള്‍ സര്‍വീസ് നടത്തുക.

ആഗസ്റ്റ് പത്ത് മുതല്‍ www.onlineksrtcswift.com എന്ന വെബ്സൈറ്റുകള്‍ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് സീറ്റുകള്‍ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതല്‍ ബസ്സുകള്‍ ഘട്ടം ഘട്ടമായി ക്രമീകരിക്കുന്നതാണ്.

ഡിമാന്‍‍ഡ് അനുസരിച്ച് അധിക ബസ്സുകള്‍ ക്രമീകരിക്കുമ്പോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ആവശ്യാനുസരണം അഡീഷണല്‍ സര്‍വീസുകള്‍ അയക്കണമെന്നും ഗതാഗത മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.കൂടാതെ നിലവില്‍ ഓപ്പറേറ്റ് ചെയ്ത് വരുന്ന സ്കാനിയ, വോള്‍‍വോ, സ്വിഫ്റ്റ് എസി, നോണ്‍ എ.സി, ഡിലക്സ് ബസ്സുകള്‍ കൃത്യമായി സര്‍വീസ് നടത്തുവാനും നടപടി സ്വീകരിച്ചിട്ടുണ്ട്.സുല്‍ത്താ ബത്തേരി, മൈസൂരു, ബെംഗളൂരു , സേലം, പാലക്കാട് എന്നീ കേന്ദ്രങ്ങളിൽ അധികമായി സപ്പോർട്ട് സർവീസിനായി ബസ്സുകളും ക്രൂവും ക്രമീകരിച്ചിട്ടണ്ട്.

ഇതിനാല്‍ തന്നെ ബസുകള്‍ കേടായാല്‍ ഓരോ കേന്ദ്രങ്ങളിലുമുള്ള സപ്പോര്‍ട്ട് ബസുകള്‍ ഉപയോഗിച്ച് യാത്ര നടത്താനാകും.

Author Image

Online Desk

View all posts

Advertisement

.