Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'പറഞ്ഞു തുടങ്ങിയാൽ പത്മജയ്ക്ക് പുറത്തിറങ്ങി നടക്കാൻ കഴിയില്ല:' രാജ്മോഹൻ ഉണ്ണിത്താൻ

10:16 AM Apr 27, 2024 IST | Online Desk
Advertisement

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന കെ കരുണാകരന്റെ മകൾ പത്മജയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കാസർകോട് യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. ബിജെപിയിലേക്ക് പോകുമെന്ന പത്മജയുടെ വാക്കുകളെ രാജ്മോഹൻ ഉണ്ണിത്താൻ തള്ളി.

Advertisement

എന്റെ അച്ഛൻ കരുണാകരൻ അല്ലെന്നും മരിക്കുംവരെ കോൺഗ്രസുകാരൻ ആയിരിക്കും എന്നും എന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത് എന്നും പറഞ്ഞു തുടങ്ങിയാൽ പിന്നെ പത്മജയ്ക്ക് പുറത്തിറങ്ങി നടക്കാൻ കഴിയില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 1973 മുതലുള്ള ചരിത്രം എനിക്കറിയാം അതൊന്നും പറയാൻ എന്നെ പ്രേരിപ്പിക്കരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.

കൂടാതെ കള്ളവോട്ടുകൾ വ്യാപകമായി ചെയ്തെന്നും ഉണ്ണിത്താൻ ആരോപിച്ചു. എത്രയൊക്കെ കള്ളത്തരങ്ങൾ നടന്നാലും വിജയം ഉറപ്പാണെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

Tags :
keralanewsPolitics
Advertisement
Next Article