നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ഒന്നരക്കോടിയുടെ സ്വർണം പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ഒന്നരക്കോടിയുടെ സ്വർണം പിടികൂടി. ദുബായില്‍നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീനെയാണ് കസ്റ്റംസ് പിടികൂടിയത്.2332 ഗ്രാം വരുന്ന 20 സ്വർണക്കട്ടികളാണ് കണ്ടെടുത്തത്. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. തിരിച്ചറിയാതിരിക്കാൻ ജീൻസിലെ പോക്കറ്റ് തുന്നിചേർത്തിരുന്നു. ഗ്രീൻ ചാനലിലൂടെ കടക്കാനാണ് ശ്രമിച്ചത്. വിശദപരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 20 സ്വർണ കട്ടികൾ കണ്ടെടുത്തത്.
ഇക്കൊല്ലം ബംഗളുരുവിൽ 1.9 കോടി വിലമതിക്കുന്ന 74 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കുഞ്ഞുങ്ങളെ മറയാക്കി മാതാപിതാക്കൾ കടത്താൻ ശ്രമിച്ചത് വാർത്തയായിരുന്നു. കുട്ടികളെ മറയാക്കി ദമ്പതികൾ ദുബായിൽ നിന്ന് ബെംഗളൂരുവിലേക്ക് 1.9 കോടി രൂപയുടെ സ്വർണം കടത്തുകയായിരുന്നു.സ്വർണക്കടത്ത്, കസ്റ്റംസ് തീരുവ വെട്ടിപ്പ് എന്നീ കുറ്റങ്ങൾക്ക് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. കുടുംബത്തെ മറയായി ഉപയോഗിക്കുന്ന കള്ളക്കടത്തുകാരാണ് പുതിയ രീതിയിൽ പിടിക്കപ്പെടുന്നത്.