Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഒന്നരവയസ്സുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചു: അസ്ഥിക്ക് പൊട്ടല്‍

04:56 PM Dec 31, 2023 IST | Online Desk
Advertisement

ആലപ്പുഴ: കുത്തിയതോട് ഒന്നരവയസ്സുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചു. കുട്ടിയുടെ ദേഹമാസകലം ചൂരല്‍ കൊണ്ട് അടിച്ച പാടുകളുണ്ട്. കയ്യിലെ അസ്ഥിക്ക് പൊട്ടലുണ്ടെന്നും വൈദ്യപരിശോധനയില്‍ കണ്ടെത്തി. മര്‍ദിച്ചശേഷം ഭാര്യയുടെ സുഹൃത്ത് കുട്ടിയെ അച്ഛന്റെ വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയും തിരുവിഴ സ്വദേശി കൃഷ്ണകുമാറും ചേര്‍ന്നാണ് കുട്ടിയെ മര്‍ദിച്ചതെന്ന് പൊലീസ് പറയുന്നു. ഒന്നര വര്‍ഷമായി കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. അമ്മയ്ക്കൊപ്പമായിരുന്നു കുട്ടി. കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടിലെത്തിച്ചെങ്കിലും അവര്‍ സ്വീകരിക്കാന്‍ തയാറാകാതിരുന്നതോടെ ബലമായി ഏല്‍പ്പിച്ച് പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ക്ഷീണിതനായിരുന്ന കുഞ്ഞിനെ ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് ചൂരലിനടിച്ച പാടുകള്‍ കണ്ടത്. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.വിദഗ്ധ പരിശോധനയിലാണ് എല്ലിന് പൊട്ടലുള്ളതായി കണ്ടെത്തിയത്. ഒന്നരമാസത്തോളമായി കുട്ടി മര്‍ദനമേറ്റിരുന്നുവെന്നാണ് വിവരം.

Advertisement

Advertisement
Next Article