നടി ഹണി റോസിനെതിരെ സൈബർ ആക്രമണം; ഒരാൾ അറസ്റ്റിൽ
03:23 PM Jan 06, 2025 IST | Online Desk
Advertisement
കൊച്ചി: സൈബർ ആക്രമണത്തിനെതിരെ നടി ഹണി റോസിന്റെ പരാതിയിൽ സെൻട്രൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. എറണാകുളം കുമ്പളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. പരാതിയിൽ 27 പേർക്കെതിരെ കേസെടുത്തു. സംഭവത്തിൽ 27 പേരുടെ ഫേസ്ബുക്ക് ഐഡി സഹിതം എറണാകുളം സെൻട്രൽ പോലീസിൽ നടി പരാതി നൽകിയിരുന്നു. തന്നെ സമൂഹമാധ്യമങ്ങളിലൂടെ ഒരു വ്യക്തി അപമാനിക്കുന്ന ദ്വയാർത്ഥ പ്രയോഗം നടത്തി പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരെ ഹണിറോസ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് അശ്ലീല കമന്റുകൾ നിറഞ്ഞത്.
Advertisement
27 പേരിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ശേഷിക്കുന്ന 26 പേരെ തിരിച്ചറിയുകയും ചെയ്തു. ഐടി ആക്ടിലെ വിവിധ വകുപ്പുകൾക്ക് പുറമേ ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ പെടുന്ന ഒരു വർഷം വരെ തടവു ലഭിക്കാവുന്ന വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.