Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്', രാജ്യത്തെ തിരിഞ്ഞെടുപ്പ് അട്ടിമറിക്കാന്‍: കെ.സി വേണുഗോപാല്‍ എംപി

08:31 PM Dec 17, 2024 IST | Online Desk
Advertisement

ബംഗ്ളൂരു: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് തിരഞ്ഞെടുപ്പില്ലാത്ത രാജ്യമായി ഇന്ത്യയമാറ്റാനുള്ള ശ്രമമാണെന്ന് കെ.സി.വേണുഗോപാല്‍.ഇതാണ് ബിജെപിയുടെ പ്രധാന അജണ്ട. അവര്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ താല്‍പ്പര്യമില്ല. ജനാധിപത്യത്തിന്റെ മൂല്യങ്ങളെ തകര്‍ക്കാനാണ് അവര്‍ ഇത്തരമൊരു ആശയം കൊണ്ടുവരുന്നത്. കര്‍ണാടക, കേരളം, മണിപ്പൂര്‍, ജമ്മു കശ്മീര്‍ തുടങ്ങി ഓരോ സംസ്ഥാനത്തിനും അതിന്റേതായ പ്രത്യേകതയുണ്ട്. നാനാത്വത്തില്‍ ഏകത്വമാണ് ഈ രാജ്യത്തിന്റെ ശക്തി. എന്നാല്‍ ബിജെപി ജനാധിപത്യത്തിലും വൈവിധ്യത്തിലും വിശ്വസിക്കുന്നില്ല. ഈ പ്രക്രിയ യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Advertisement

Tags :
national
Advertisement
Next Article