നിർമിതബുദ്ധിയുടെ കാര്യക്ഷമമായ ഉപയോഗം ഉന്നതവിദ്യാഭ്യാസ മേഖലയിൽ, ഏകദിന പഠനശിബിരം സംഘടിപ്പിച്ചു
05:30 PM May 29, 2024 IST
|
Online Desk
Advertisement
കോട്ടയം: നിർമിതബുദ്ധിയുടെ കാര്യക്ഷമമായ ഉപയോഗം ഉന്നതവിദ്യാഭ്യാസ മേഖലയിൽ എന്ന വിഷയത്തിൽ കുറവിലങ്ങാട് ദൈവമാതാ കോളേജ് ഏകദിന പഠനശിബിരം സംഘടിപ്പിച്ചു. നിർമ്മിതബുദ്ധി ഉപകരണങ്ങളെ ഉന്നതവിദ്യാഭ്യാസമേഖലയിൽ എപ്രകാരം കാര്യക്ഷമമായി ഉപേയോഗിക്കാം എന്ന് വിശദമാക്കിയ ഏകദിനപഠനശിബിരത്തിൽ കേരളത്തിലെ വിവിധ കോളെജുകളിലെ അധ്യാപകർ പങ്കെടുത്തു. ഡോ. ജാസിമുദ്ദീൻ എസ്. ക്ലാസ് നയിച്ചു. പ്രിൻസിപ്പാൾ ഡോ.സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പാൾ റവ.ഫാ. ഡിനോയി കവളമ്മാക്കൽ, പ്രോഗ്രാം കോ ഓർഡിനേറ്റർ ആൽഫിൻ ചാക്കോ, എന്നിവർ നേതൃത്വം നൽകി.
Advertisement
Next Article